
മൊഈന്‍ അലി തങ്ങളെ അധിക്ഷേപിച്ച മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ റാഫി പുതിയകടവിനെ അച്ചടക്കനടപടിയുടെ ഭാഗമായി സസ്‌പെന്‍ഡ് ചെയ്തു. വാര്‍ത്താസമ്മേളനത്തിനിടെ മൊഈന്‍ അലി തങ്ങളെ അസഭ്യം പറഞ്ഞ് അധിക്ഷേപിച്ച സംഭവത്തിലാണ് നടപടി.കോഴിക്കോട് ചേര്‍ന്ന മുസ്ലിംലീഗ് ഉന്നതാധികാര യോഗത്തിന് പിന്നാലെയായിരുന്നു പ്രഖ്യാപനം.
അതേസമയം, കോഴിക്കോട് ലീഗ് ഹൗസില്‍വെച്ച് നടന്ന വാര്‍ത്താസമ്മേളത്തില്‍ മൊയീന്‍ അലി തങ്ങള്‍ പങ്കെടുത്തത് ഉചിതമായില്ലെന്ന സാദിഖ് അലി തങ്ങള്‍ പ്രതികരിച്ചു. ഒറ്റയ്ക്ക് ഒറ്റയ്ക്ക് അഭിപ്രായം പറയുന്നത് പാണക്കാട് കുടുംബത്തിന്റെ കീഴ് വഴക്കമല്ല. കൂട്ടായെടുക്കുന്ന തീരുമാനങ്ങള്‍ കുടുംബത്തിന്റെ കാരണവരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറയുകയാണ് ചെയ്യാറുള്ളത്. ഇവിടെ അത് ലംഘിക്കപ്പെടുകയാണ് ചെയ്തത്. ഇക്കാര്യം മൊഈന്‍ അലിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും സാദിഖ് അലി തങ്ങള്‍ പറഞ്ഞു.
വിഷയത്തില്‍ ഉന്നത അധികാര സമിതി പാണക്കാട് കുടുംബത്തിന്റെ അഭിപ്രായം തേടിയിട്ടുണ്ട്. പാര്‍ട്ടി അധ്യക്ഷന്‍ ഹൈദരലി തങ്ങളുടെ ആരോഗ്യനില മെച്ചപ്പെടുമ്പോള്‍ അദ്ദേഹം തന്നെ തീരുമാനം കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുമെന്നും സാദിഖ് അലി തങ്ങള്‍ വ്യക്തമാക്കി.
إرسال تعليق