ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്; മുഖ്യപ്രതി പൂക്കോയ കീഴടങ്ങി



ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മുഖ്യപ്രതി പൂക്കോയ  കീഴടങ്ങി. കാസര്‍കോട് ഹോസ്ദുര്‍ഗ് കോടതിയിലാണ് കീഴടങ്ങിയത്. ഫാഷന്‍ ഗോള്‍ഡ് ഗ്രൂപ്പ് എംഡിയാണ് ഇദ്ദേഹം. ഒമ്പത് മാസത്തോളമായി ഒളിവിലായിരുന്നു ഇദ്ദേഹം. മുന്‍ മഞ്ചേശ്വരം എംഎല്‍എ എംസി കമറുദീന്‍ അടക്കം കേസില്‍ പ്രതികളായിരുന്നു. എംസി കമറുദീനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിടയ്ക്കുകയും ചെയ്തിരുന്നു.  95 ദിവസത്തോളം കമറുദ്ദീന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടന്നു. ശേഷം ജാമ്യം ലഭിച്ച ശേഷം പുറത്തിറങ്ങുകയായിരുന്നു.

എന്നാല്‍ കൂട്ടുപ്രതി പൂക്കോയ തങ്ങള്‍ ഒളിവില്‍ പോവുകയാണുണ്ടായത്. കേസിന്റെ അന്വേഷണം ലോക്കല്‍ പൊലീസില്‍ നിന്ന് ക്രൈ ബ്രാഞ്ച് ഏറ്റെടുത്തശേഷം അന്വേഷണം പുരോഗമിക്കവെയാണ് പൂക്കോയ  കീഴടങ്ങിയത്. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നൂറോളം കേസുകളാണ് കാസര്‍കോട്ടെയും കണ്ണൂരിലെയും വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ലഭിച്ചത്. 130 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

Post a Comment

أحدث أقدم