കഴിഞ്ഞ വാരത്തില്‍ രാജ്യത്തെ വാക്‌സിനേഷന്‍ നിരക്ക് റെക്കോര്‍ഡ് നേട്ടം കൈവരിച്ചതിന് തൊട്ടുപിന്നാലെ കുത്തനെ കുറഞ്ഞതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘ചടങ്ങ് അവസാനിച്ചു’ എന്ന അടിക്കുറിപ്പോടെ രാജ്യത്തെ കഴിഞ്ഞ പത്ത് ദിവസത്തെ വാക്സിനേഷന്‍ നിരക്കിന്റെ ഗ്രാഫ് ഉള്‍പ്പെടെ ട്വീറ്റ് ചെയ്തുകൊണ്ടാണ് രാഹുലിന്റെ പരിഹാസം ഉണ്ടായത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം ജന്മദിനമായിരുന്ന കഴിഞ്ഞ വെള്ളിയാഴ്ച 2.5 കോടി ഡോസ് വാക്സിന്‍ വിതരണം ചെയ്ത് രാജ്യം റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരുന്നു. പിറ്റേ ദിവസം മുതല്‍ വാക്സിനേഷന്‍ നിരക്ക് കുറഞ്ഞതിനെയാണ് രാഹുല്‍ വിമര്‍ശിച്ചത്.
നരേന്ദ്ര മോദിയുടെ പിറന്നാള്‍ ദിനത്തില്‍ മാത്രം വാക്സിനേഷന്‍ കുത്തനെ വര്‍ദ്ധിക്കുകയും അതിന് മുമ്പും ശേഷവുമുള്ള ദിവസങ്ങളില്‍ വാക്സിനേഷന്‍ കുറഞ്ഞുവെന്നും രാഹുല്‍ ചൂണ്ടിക്കാണിച്ചു.
إرسال تعليق