മലപ്പുറത്ത് പീഡനത്തിനിരയായ 17 കാരി യൂട്യൂബ് നോക്കി പ്രസവിച്ചു

മലപ്പുറത്ത് പീഡനത്തിനിരയായ പതിനേഴുകാരി യു ട്യൂബ് നോക്കി പ്രസവിച്ചു. പ്ലസ് ടു വിദ്യാർഥിനിയാണ് പരസഹായമില്ലാതെ പ്രസവമെടുത്തത്. മലപ്പുറം കോട്ടക്കലിലാണ് സംഭവം നടന്നത്. ഈ മാസം 20 നാണ് മുറിയില്‍ വെച്ച് പ്രസവം നടന്നത്. പെൺകുട്ടിയെ ​ഗർഭിണിയാക്കിയ 21 കാരനെ അറസ്റ്റ് ചെയ്തു.

മലപ്പുറം കോട്ടക്കലിനടുത്താണ് സംഭവം നടന്നത്. പ്രസവം കഴിഞ്ഞ് മൂന്ന് ദിവസത്തിനു ശേഷമാണ് പെണ്‍കുട്ടിയെയും കുഞ്ഞിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ പെണ്‍കുട്ടിയുടെയും കുഞ്ഞിന്റെയും ആരോഗ്യ നില തൃപ്തികരമാണ്.

ഓണ്‍ലൈന്‍ ക്ലാസ് ആയതിനാല്‍ തന്നെ പലപ്പോഴും പെണ്‍കുട്ടി വീടിന് മുകള്‍ നിലയിലായിരുന്നു. മാതാവിന് കാഴ്ചക്ക് പ്രശ്‌നമുണ്ട്. പിതാവ് സെക്യൂരിറ്റി ജോലിക്കാരനായതിനാല്‍ വീട്ടില്‍ അധിക സമയം ഉണ്ടാവാറില്ല. വീട്ടുകാര്‍ ഭക്ഷണം കഴിച്ച ശേഷമാണ് പെണ്‍കുട്ടി താഴേക്ക് വന്ന് ഭക്ഷണം കഴിക്കാറുള്ളത്. ഇതിനാൽ ​ഗർഭിണിയായ വിവരം ആരും അറിഞ്ഞില്ല.

ഗര്‍ഭിണിയായി ഒമ്പത് മാസത്തിനുള്ളില്‍ പെണ്‍കുട്ടി യൂട്യൂബ് നോക്കി പ്രസവത്തെ പറ്റി മനസ്സിലാക്കി. പ്രസവിച്ച് പെണ്‍കുട്ടി സ്വയം പൊക്കിള്‍ക്കൊടി അറുത്ത് മാറ്റുകയായിരുന്നു. അടുത്ത ദിവസം കുഞ്ഞിന്റെ കരച്ചില്‍ കേട്ടതോടെയാണ് വീട്ടുകാര്‍ സംഭവമറിയുന്നത്. ഇതിനു ശേഷം പെണ്‍കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. 

Post a Comment

أحدث أقدم