ഇസ്ലാമാബാദ് ട്വന്റി20 ക്രിക്കറ്റിൽ അതിവേഗം 7000 റൺസ് തികയ്ക്കുന്ന താരം എന്ന റെക്കോർഡ് പാക്കിസ്ഥാൻ നായകൻ ബാബർ അസം സ്വന്തമാക്കി. ഞായറാഴ്ച നടന്ന നാഷനൽ ടി20 കപ്പ് മത്സരത്തിനിടെയാണു നേട്ടത്തിലെത്തിയത്. 187 ഇന്നിങ്സിൽനിന്നാണ് അസം 7000 ട്വന്റി20 റൺസ് തികച്ചത്.വിൻഡീസ് വെറ്ററൻ താരം ക്രിസ് ഗെയ്ലിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് (192 ഇന്നിങ്സ് മറികടന്നത്.
പാക്കിസ്ഥാനിൽ നടക്കുന്ന നാഷനൽ ടി20 കപ്പിൽ സെൻട്രൽ പഞ്ചാബ് താരമാണ് അസം. ഇതിനകം ഒരു സെഞ്ചുറിയും 2 അർധ സെഞ്ചുറികളും കുറിച്ച അസം ടൂർണമെന്റിൽ ഉജ്വല ഫോമിലാണ്. ഈ മാസം തുടങ്ങുന്ന ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാൻ ഏറ്റവും അധികം പ്രതീക്ഷ വയ്ക്കുന്ന താരവും അസം തന്നെ.
إرسال تعليق