പള്ളിയുടെ വിവിധ ഭാഗങ്ങളിലായി മൂന്നിലധികം പൊട്ടിത്തെറികളുണ്ടായതായിട്ടാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിനടുത്ത് ഷിയാ പള്ളിയിലുണ്ടായ ബോംബാക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു. 53 ലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായിട്ടാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. ഐസിസാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ജുമുഅ നമസ്‌കാരത്തിനിടയാണ സ്‌ഫോടനമുണ്ടായത്.
പള്ളിയുടെ വിവിധ ഭാഗങ്ങളിലായി മൂന്നിലധികം പൊട്ടിത്തെറികളുണ്ടായതായിട്ടാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സമീപത്തെ ആശുപത്രികള്‍ നിറഞ്ഞിരിക്കുകയാണ്. ജുമുഅ സമയമായതിനാല്‍ പള്ളിയില്‍ നൂറിലേറെ പേരുണ്ടായിരുന്നു. പള്ളിയുടെ അകത്ത് മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഷിയാക്കളുമായി നേരത്തെ ശത്രുത സൂക്ഷിച്ചിരുന്ന താലിബാനാണ് ആക്രമണത്തിന് പിന്നിലെന്ന് ചില ഊഹാപോഹങ്ങളുണ്ട്. എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ഷിയാക്കളുമായിട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് താലിബാനെന്നും റിപ്പോര്‍ട്ടുണ്ട്. ഐസിസ് കഴിഞ്ഞ വെള്ളിഴായ്ച്ച മറ്റൊരു ഷിയാ വിശ്വാസികളുടെ പള്ളിയില്‍ ചാവേര്‍ ആക്രമണം നടത്തിയിരുന്നു.
إرسال تعليق