ലക്ഷദ്വീപിലെ നബി ദിനാഘോഷവുമായി ബന്ധപ്പെട്ട പോസ്റ്റില്‍ അബ്ദുള്ളക്കുട്ടിക്കെതിരെ ഐഷ സുല്‍ത്താന. 'അബ്ദുള്ള കുട്ടിയെ അറിയിച്ചില്ലേ.. പാവം കുട്ടി, ഒരുപാടു വിഷമിക്കും' എന്നൊരാളുടെ കമന്റിനാണ് ഐഷ പരമാര്‍ശം നടത്തിയിരിക്കുന്നത്. 'അബ്ദുള്ള കുട്ടിയെ വിളിച്ചു അറിയിക്കാന്‍ ഇതയാളുടെ മരുമോളുടെ നിക്കാഹൊന്നും അല്ലല്ലോ...? സ്വന്തക്കാര്‍ പോലും ഓനെ ഒരു പരിപാടിക്കും വിളിക്കില്ലാ അപ്പോഴാ ഇനി ദ്വീപുക്കാര്‍ വിളിക്കാന്‍ നിക്കാ..' ഐഷ സുല്‍ത്താന മറുപടി പറഞ്ഞു.
ബിജെപി നേതാവായി അബ്ദുള്ളക്കുട്ടി ലക്ഷദ്വീപ് വിഷയത്തില്‍ സ്വീകരിച്ച നിലപാടിനെതിരെ രൂക്ഷ പ്രതികരണം നടത്തിയിട്ടുള്ളയാളാണ് ഐഷ സുല്‍ത്താന. ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട പ്രസ്താവനയിലും ഐഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
ഐഷയുടെ വാക്കുകള്‍
മിസ്റ്റര്‍ അബ്ദുള്ള കുട്ടി... താങ്കള്‍ ഇന്ന് ഒരു നാണവുമില്ലാതെ ദ്വീപിലിറങ്ങി ചുറ്റി കറങ്ങുമ്പോള്‍ താങ്കളോട് ഒരു ചോദ്യം?
ലക്ഷദ്വീപില്‍ ഗുണ്ടാ ആക്റ്റ് നടപ്പാക്കുന്നത് ലക്ഷദ്വീപില്‍ നിന്നും പിടിച്ച Ak 47 ഉം മൂവായിരത്തോളമുള്ള മയക്കുമരുന്നും ഒക്കെ കൊണ്ടാണെന്ന് താങ്കള്‍ പറഞ്ഞിരുന്നല്ലോ, ഈ ഫോട്ടോയില്‍ കാണുന്നതാണോ താങ്കള്‍ പറഞ്ഞ Ak47?
കൂടാതെ ഞങ്ങളെ മൊത്തം തീവ്രവാദികളും,ഗാന്ധി പ്രതിമ വെക്കാത്ത ആളുകളും ആക്കി മാറ്റി, ഈ ഫോട്ടോയില്‍ ഉള്ളവരാണോ തീവ്രവാദികള്‍...? 'ഇതൊക്കെ പറഞ്ഞിട്ട് ദ്ദേ ദ്വീപില്‍ തെണ്ടാന്‍ ഇറങ്ങിയിരിക്കുന്നു, അവരുടെ കയ്യിന്നു വെള്ളം വാങ്ങി കുടിക്കുന്നു, കുറച്ചെങ്കിലും നാണമുണ്ടോ...?
ആ ജനത ദാഹിച്ചാല്‍ വെള്ളം തരും കാരണം അവര്‍ക്ക് പടച്ചോന്റെ മനസ്സാണ്... ഹോസ്പിറ്റാലിറ്റിടെ കാര്യത്തില്‍ മുന്നിലുള്ള ജനതയാണ് ലക്ഷ ദ്വീപ്ക്കാര്‍... ആ അവരെയല്ലേ താങ്കളൊക്കെ ഇവടക്കിടന്നു തീവ്രവാദി ആക്കിയത്...
അതൊക്കെ പോട്ടെ കഴിഞ്ഞത് കഴിഞ്ഞു... താങ്കള്‍ ഇപ്പോ ദ്വീപില്‍ എത്തി അവിടെ മൊത്തം തെണ്ടിയ സ്ഥിതിക്ക് താങ്കള്‍ തന്നെ പറയൂ ആ നാട്ടില്‍ ഗുണ്ടാആക്റ്റ് നിയമം നടപ്പാക്കണോ ? ഗപ്പ് ഇപ്പൊ ഗുജ്റാത്ത് കൊണ്ട് പോയ സ്ഥിതിക്ക് അവര്‍ക്ക് അവകാശപ്പെട്ടതല്ലേ ആ ഗുണ്ടാ ആക്റ്റ്
إرسال تعليق