‘ദേശസ്നേഹികളുടെ പുണ്യസ്ഥലം’; സവർക്കറെ പാർപ്പിച്ച ജയിൽ മുറിയിലെത്തി അമിത് ഷാ

കൊൽക്കത്ത• ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് വി.ഡി.സവര്‍ക്കര്‍ നല്‍കിയ സംഭാവനകള്‍ എക്കാലവും ഓര്‍മിക്കപ്പെടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആൻഡമാന്‍-നിക്കോബാര്‍ ദ്വീപിലെ ത്രിദിന സന്ദര്‍ശനത്തിന്റെ ഭാഗമായി പോര്‍ട്ട് ബ്ലെയറിലെ സെല്ലുലാര്‍ ജയിലില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയിലിൽ സവര്‍ക്കര്‍ കഴിഞ്ഞിരുന്ന മുറിയിൽ അദ്ദേഹം സന്ദർശനം നടത്തി. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ആൻഡമാനിലെ സെല്ലുലാര്‍ ജയിൽ ദേശസ്നേഹികളുടെ പുണ്യസ്ഥലമാണെന്ന് അമിത് ഷാ പറഞ്ഞു. സച്ചിന്‍ സന്യാലിനെയും അദ്ദേഹം ആദരിച്ചു. കാലാപാനിയിലേക്ക് രണ്ടുവട്ടം അയക്കപ്പെട്ട ഏക സ്വാതന്ത്ര്യസമര സേനാനിയാണ് സച്ചിനെന്ന് അമിത് ഷാ പറഞ്ഞു.
കഴിഞ്ഞ ആഴ്ച, സവർക്കറുമായി ബന്ധപ്പെട്ട് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് നടത്തിയ പരാമർശം ചർച്ചയായിരുന്നു. ആൻഡമാൻ ജയിലിൽനിന്നുള്ള മോചനത്തിനായി വി.ഡി.സവർക്കർ ബ്രിട്ടിഷുകാരോടു മാപ്പു ചോദിച്ചത് മഹാത്മാഗാന്ധിയുടെ നിർദേശപ്രകാരമായിരുന്നുവെന്നായിരുന്നു രാജ്നാഥ് സിങ്ങിന്റെ പ്രസ്താവന.

Post a Comment

أحدث أقدم