ആര്യന് 4500 രൂപ മണിയോഡര്‍, ചിലവിന് ജയിലിലേക്ക് പണമയച്ച് ഷാറൂഖ്

ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്റെ ചിലവിന് 4500 രൂപ അയച്ചുകൊടുത്ത് പിതാവ് ഷാരൂഖ് ഖാന്‍. തടവുകാരന് വീട്ടില്‍ നിന്നും 4500 രൂപ അയച്ചു കൊടുക്കാമെന്ന നിയമം നിലനില്‍ക്കെയാണ് താരം പണം നല്‍കിയത്. ജയിലിലെ കാന്റീന്‍ ചിലവുകള്‍ക്ക് മറ്റുമായാണ് ഈ തുക ഉപയോഗിക്കുക.
ആര്യന്‍ ഖാന് വീഡിയോ കോള്‍ വഴി പത്ത് മിനിറ്റ് വീട്ടുകാരുമായി സംസാരിക്കാനും അവസരം ലഭിച്ചു. കോവിഡ് സാഹചര്യത്തില്‍ സന്ദര്‍ശനത്തിന് അനുമതി ഇല്ലാതായതോടെ വീഡിയോ കോളിനുള്ള അനുമതി ഹൈക്കോടതി നല്‍കുകയായിരുന്നു. ആഴ്ചയില്‍ രണ്ടു തവണ വീട്ടുകാരുമായി സംസാരിക്കാന്‍  അവസരമുണ്ടെങ്കിലും ആര്യന്‍ ഒരു  തവണ മാത്രമാണ് വീഡിയോ കോള്‍ സൗകര്യം ഉയോഗപ്പെടുത്തിയത്. ആര്യന്റെ ജാമ്യാപേക്ഷയില്‍ കോടതി 20 ന് വിധി പറയും.
ആര്യന്‍ ജയിലില്‍ നിന്നും ഭക്ഷണം ഇഷ്ടമായില്ലെന്നും കഴിക്കുന്നില്ലെന്നുമുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ഇതേതുടര്‍ന്ന മകന് ഭക്ഷണവുമായി അമ്മ ഗൗരി എത്തിയിരുന്നെങ്കിലും പോലീസ് തടയുകയായിരുന്നു. വ്യാഴാഴ്ച വരെ ക്വാറന്റീനില്‍ ആയിരുന്ന ആര്യനെ സെല്ലിലേക്ക് മാറ്റിയതിന് ശേഷം വെള്ളവും ബിസ്‌ക്കറ്റും മാത്രമാണ് ആഹാരം.

Post a Comment

أحدث أقدم