കൗണ്‍സലര്‍ ഒഴിവ്



ആലപ്പുഴ: വനിതാ- ശിശു വികസന വകുപ്പിന്റെ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ഭാഗമായുള്ള മായിത്തറ ഗവണ്‍മെന്റ്  ചില്‍ഡ്രന്‍സ് ഹോമിലും ഗവണ്‍മെന്റ് ഒബ്‌സര്‍വേഷന്‍ ഹോമിലും കൗണ്‍സലറെ നിയമിക്കുന്നു.

കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തക്കോണ് നിയമനം. പ്രതിമാസം 21,850 രൂപ ഓണറേറിയം ലഭിക്കും. രണ്ട് ഒഴിവുകളാണുള്ളത്.

സെക്കോളജിയിലോ സോഷ്യല്‍ വര്‍ക്കിലോ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവരെയാണ് പരിഗണിക്കുന്നത്. കൗണ്‍സലിംഗ് രംഗത്ത് മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രായം 25നും 40നും മധ്യേ .

യോഗ്യരായവര്‍ ബയോഡേറ്റയും യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഉള്‍പ്പെടുന്ന   അപേക്ഷ ഒക്ടോബര്‍ 15ന് വൈകുന്നേരം അഞ്ചിനകം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, കോണ്‍വെന്റ് സ്‌ക്വയര്‍, ആലപ്പുഴ 688001 എന്ന വിലാസത്തില്‍ അയക്കണം. എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. വിളിക്കേണ്ട നമ്പർ👇👇

ഫോണ്‍: 0477 2241644.
(പി.ആർ./എ.എൽ.പി./2974)

Post a Comment

أحدث أقدم