മാന്നാർ: നവംബർ ഒന്നിന് സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുമെന്ന സർക്കാർ പ്രഖ്യാപനം ഉറങ്ങിക്കിടന്ന അധ്യാപക രക്ഷകർതൃ സമിതികൾക്ക് ഉണർവും ആവേശവും നൽകിയിരിക്കുകയാണ്.
കോവിഡ് മഹാമാരിയിൽ അടച്ചിടപ്പെട്ട വിദ്യാലയങ്ങൾ തുറക്കപ്പെടുമ്പോൾ സ്കൂളും പരിസരവും വൃത്തിയാക്കുന്നതോടൊപ്പം ക്ലാസുകളിലെത്തുന്ന കുട്ടികളുടെ സുരക്ഷയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ വേണ്ട മുൻകരുതലുകളും ഉറപ്പാക്കേണ്ടതുണ്ട്. വിദ്യാർത്ഥികളുടെ സാന്നിധ്യമില്ലാതെ പൊടി പിടിച്ച് ചിലന്തി വലകൾ കെട്ടിയ ക്ലാസ് മുറികളും കാട് കയറിയ പരിസരങ്ങളുമാണ് വിദ്യാലയങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ.
പരുമല സെമിനാരി സ്കൂളിൽ
ഗാന്ധിജയന്തി ദിനം കുട്ടികളെ വരവേൽക്കാനുള്ള മുന്നൊരുക്കങ്ങൾക്കാണ് തുടക്കമായത്. പൊടി പിടിച്ച് കിടന്ന ക്ലാസ് മുറികളും ബഞ്ചും ഡസ്കുമൊക്കെ കഴുകി വൃത്തിയാക്കി അധ്യാപകരും രക്ഷകർത്താക്കളും പൂർവ്വ വിദ്യാർത്ഥികളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. സ്കൂൾ പിടിഎ യുടെ നേതൃത്വത്തിൽ നടത്തിയ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പരുമല സെമിനാരി പൂർവ്വ വിദ്യാർത്ഥി അസോസിയേഷൻ പ്രസിഡൻ്റ് പി.ടി തോമസ് പീടികയിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ബഷീർ പാലക്കീഴിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ അലക്സാണ്ടർ പി ജോർജ് ഗാന്ധി ജയന്തി സന്ദേശം നൽകി. പൂർവ വിദ്യാർത്ഥി അസോസിയേഷൻ സെക്രട്ടറി കെ.എ കരിം, ഹരികുമാർ , സമീർ, സഹദേവൻ, ജന്നത്ത്, ബീന, അനിത, ഫാത്തിമ, ലതികല, തങ്കമണി.കെ.സി, കലാ സുമേഷ്, ദീപ്തി വിജയ്, ശ്രീജ സുമേഷ് എന്നിവർ പ്രസംഗിച്ചു.
إرسال تعليق