മുംബൈയുടെ പതനം ചിലർ ആഗ്രഹിക്കുന്നു :പക്ഷേ ചരിത്രം ചിലത് ഓർമിപ്പിക്കുന്നുണ്ട്


എഴുത്ത് :നൗഫൽ നൗപ്പി ചിറ്റാരിപ്പറമ്പ് ( ക്രിക്കറ്റ്‌ കാർണിവൽ );മുംബൈ ഇന്ത്യൻസ് കഴിഞ്ഞ അഞ്ചു കളികളിൽ നാലും തോറ്റപ്പോൾ ഏറ്റവും കൂടുതൽ വിരോധികൾ ഉപയോഗിക്കുന്ന വാക്കാണ് ഹിസ്റ്ററി ക്ലാസും, അഞ്ചു കപ്പും. ഞാൻ ചിന്തിക്കുന്നത് ഇപ്പോഴും ഇവർ ഇങ്ങനെ കരയണമെങ്കിൽ ഈ കപ്പ്അടിച്ച സമയത്തു എത്രമാത്രം കരഞ്ഞു കാണും. നല്ല സങ്കടം വരുമ്പോൾ ഉണ്ടാവുന്ന കരച്ചിൽ ചിലപ്പോൾ ശബ്ദം പുറത്തുവരില്ല. വെറും തേങ്ങൽ മാത്രമാവും. അത് കൊണ്ടാണ് അന്ന് നമ്മൾ അത്കേൾക്കാതെ പോയത്.
കഴിഞ്ഞ രണ്ട് സീസണും ജയിച് കയറിയപ്പോൾ ഏറ്റവും കൂടുതൽ കേട്ടത് അംബാനിയുടെ പേരായിരുന്നു. പിന്നെ ലോകത്തര താരങ്ങൾ അണിനിരക്കുന്ന ടീമും. എന്തായാലും സെക്കന്റ്‌ ഹാഫിൽ അഞ്ചിൽ നാലും തോറ്റപ്പോൾ ലോകത്തര ടീമെല്ലെന്നും അംബാനിയുടെ ക്യാഷ് കൊണ്ടല്ലെന്നും ഇത് വരെ ജയിച്ചു കയറിയതെന്നു വിരോധികൾക്ക് മനസിലായി കാണും കഴിഞ്ഞ രണ്ട് സീസൺകപ്പ് അടിച്ചതും നിലവിലെ ടീമിൽ വലിയ മാറ്റം ഒന്നും ഇല്ലാതെയായിരുന്നു . കപ്പ് ഇല്ലാത്തവന് ഇത് കാണുമ്പോഴും കേൾക്കുമ്പോഴും ഉണ്ടാവുന്ന ചൊറിച്ചലിനു മരുന്നൊന്നും കണ്ടു പിടിച്ചിട്ടില്ല. അവർക്കാണ് അത് ഹിസ്റ്ററി ക്ലാസ്സായി
തോന്നുന്നത്.

ഒന്ന് പറയാം അതൊരു ചരിത്രം തന്നെയാണ്, മാറ്റർക്കും സാധിക്കാത്ത ചരിത്രം,അത്കൊണ്ട് അന്തസ്സായി കളിച്ചു നേടിയ കപ്പിന്റെ എണ്ണം ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കും അത് ഇല്ലാത്തവൻ അത് കാണുമ്പോഴും കേൾക്കുമ്പോഴും കരയാൻ തന്നെയാവും അവരുടെ വിധി. അതേടാ നാലു തോൽവി കൊണ്ട് ഇട്ടേച്ചു പോവാൻ മനസ്സില്ല.നിങ്ങളൊക്കെ നിലവിൽ സന്തോഷിക്കുന്നതിനേക്കാൾ പതിൻമടങ്ങു സന്തോഷിക്കാനും ആഘോഷിക്കാനും ആരാധകർക്ക് അവസരം തന്നിട്ടുണ്ട് ഈ ടീം.. അത് കൊണ്ട് നിലവിലെ മോശം ഫോം നമ്മളങ്ങു സഹിക്കും

അതേസമയം ഐപിൽ 2021ലെഈ ഒരു സീസണിൽ ഇനിയും പ്ലേഓഫിൽ കയറാൻ മുംബൈ ഇന്ത്യൻസ് ടീമിന് അവസരം ഉണ്ട് രാജസ്ഥാൻ അടുത്ത മത്സരം ഒരുവേള വിജയിച്ചാൽ പോയിന്റ് ടേബിളിൽ വീണ്ടും മുംബൈ താഴേക്കെത്തും. കൂടാതെ ഇനി കൊൽക്കത്ത ടീമിന്റെ കൂടി ശേഷിക്കുന്ന മത്സരങ്ങളിലെ ഫലം മുംബൈക്ക് വളരെ പ്രധാനമാണ്. സീസണിൽ കളിച്ച പന്ത്രണ്ട് മത്സരങ്ങളിൽ 5 എണ്ണം ജയിച്ച മുംബൈ ഇന്ത്യൻസ് ടീമിന് നിലവിൽ 10 പോയിന്റ് മാത്രമാണുള്ളത്

Post a Comment

أحدث أقدم