കണ്ണൂര്‍: കോവിഡും ലോക്ഡൗണും ഏല്പിച്ച ആഘാതത്തില്‍നിന്ന് കരകയറാന്‍ ശ്രമിക്കുന്ന നിര്‍മാണ മേഖലക്ക് ഇരുട്ടടിയായി സിമന്റ് വിലവര്‍ധന.
കഴിഞ്ഞദിവസം 50 രൂപയാണ് ഒരു ചാക്കിന്മേല് വര്‍ധിച്ചത്.നിര്‍മാണ മേഖലയില്‍ 30 മുതല്‍ 50 ശതമാനത്തോളം വിലവര്‍ധനയാണ് ഒരുവര്‍ഷത്തിനിടെ ഉണ്ടായത്. സിമന്റ്, കമ്ബി, ഇലക്ട്രിക്കല്‍, പ്ലംബിങ് സാമഗ്രികള്‍ക്കും ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധിതവണ വിലകൂടി.
കഴിഞ്ഞമാസം എ.സി.സി സിമന്റിന് 400 രൂപയായിരുന്നു വില. ഇപ്പോള്‍ 50 രൂപ വര്‍ധിച്ചു. ജി.എസ്.ടിയും കയറ്റിറക്ക് കൂലിയും അടക്കം ചില്ലറ വില്പനയായി ആവശ്യക്കാരെന്റ ൈകയിലെത്തുേമ്ബാള് 480 രൂപയാവും. അല്‍ട്രാടെക് സിമന്റിന് 75 രൂപ വര്‍ധിച്ച് വില അഞ്ഞൂറിലധികമായി. ശങ്കര്‍ സിമന്റിന് 475 രൂപയാണ് പുതിയ വില. നൂറുരൂപയോളം വിവിധ കമ്ബനികളുടെ സിമന്റുകള്‍ക്ക് വില വര്‍ധിച്ചിട്ടുണ്ട്.
കല്‍ക്കരിയുടെയും ഡീസലിെന്റയും വിലവര്‍ധിച്ചതും കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളുമാണ് വില വര്‍ധിക്കാന്‍ കാരണമെന്നാണ് ചെറുകിട വ്യാപാരികള്‍ക്ക് ലഭിക്കുന്ന വിവരം. മൂന്നുമാസം മുമ്ബ് സിമന്റിന് ഏകദേശം ഇത്രത്തോളം വില വര്‍ധിച്ചിരുന്നു. നിര്‍മാണ മേഖലയിലെ അപ്രഖ്യാപിത പണിമുടക്കും പ്രതിഷേധവും ശ്രദ്ധയില്‍പെട്ടതോടെ സിമന്റ് കമ്ബനികള്‍ വില കുറക്കുകയായിരുന്നു. നേരത്തെ കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ യാത്രാവിലക്ക് തുടരുന്ന സാഹചര്യത്തിലും വില വര്‍ധിച്ചിരുന്നു. കോവിഡ് പ്രതിസന്ധിക്കുശേഷം നിര്‍മാണ മേഖല അടക്കമുള്ള മേഖലകള്‍ സജീവമാകുന്നതിനിടയിലാണ് നിയന്ത്രണങ്ങളൊന്നുമില്ലാതെ വില വര്‍ധിപ്പിക്കുന്നത്. കോവിഡില്‍ ജോലി നഷ്ടപ്പെട്ട പ്രവാസികളും മറ്റും നാട്ടില്‍ പുതിയ സംരംഭങ്ങളും വ്യാപാര സ്ഥാപനങ്ങളും കെട്ടിപ്പടുക്കാനുള്ള ശ്രമത്തിനിടയിലാണ് സിമന്റ് കമ്ബനികളുടെ തീവില. കോവിഡിന് ശേഷം മറ്റ് നിര്‍മാണ സാമഗ്രികള്‍ക്കും വിലവര്‍ധനയുണ്ടായി.
പൂഴിക്ക് ഒരുലോഡിന് 1000 രൂപ വരെ വര്‍ധനവുണ്ടായി. പൊന്നാനി പൂഴിക്ക് ടണ്ണിന് 2800രൂപയാണ് ജില്ലയില്‍ ഈടാക്കുന്നത്. ദൂരം കൂടുന്നതിനനുസരിച്ച് വണ്ടിവാടകയില് ഏറ്റക്കുറച്ചിലുണ്ടാവും. ജില്ലയില്‍നിന്നും പൂഴി എടുക്കുന്നുണ്ട്. സിമന്റ് വില വര്‍ധിച്ചതോടെ സിമന്റ് കട്ടക്ക് അഞ്ചുരൂപവരെ കൂടിയിട്ടുണ്ട്. കല്ല്, മെറ്റല്‍, എം സാന്‍ഡ് എന്നിവയുടെ വിലയും വര്‍ധിച്ചു. കോവിഡ് പ്രതിസന്ധിക്കൊപ്പം അന്തര്‍സംസ്ഥാന തൊഴിലാളികളുടെ പലായനവുമായപ്പോള്
സ്വകാര്യ മേഖലയിലെയും പൊതുമേഖലയിലെയും നിര്‍മാണ പ്രവൃത്തി മെല്ലെപ്പോക്കിലായിരുന്നു. കോവിഡ് കേസുകള്‍ നിയന്ത്രണത്തിലായശേഷം കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ നിലവില്‍ വന്നതോടെ നിര്‍മാണമേഖലയടക്കം ചലിച്ചുതുടങ്ങിയതായിരുന്നു. അതിനിടയിലാണ് കോര്‍പറേറ്റുകളുടെ പുതിയ ചൂഷണം. മുമ്ബ് നിര്‍മാണവസ്തുക്കളുടെ വിലവര്ധിക്കുമ്ബോള് കമ്ബനികള്ക്കുമേല് സമ്മര്‍ദം ചെലുത്തി സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നിരുന്നു. നിലവില്‍ ഫലപ്രദമായി വില പിടിച്ചുനിര്‍ത്താന്‍ സര്ക്കാറുകള്ക്കാവുന്നില്ലെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. മലബാര്‍ സിമന്റിെന്റ ഉല്പാദനം കൂട്ടി സംസ്ഥാനത്തിനാവശ്യമായതിെന്റ മൂന്നിലൊന്നെങ്കിലും വിതരണം ചെയ്യാന്‍ ആവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് നിര്‍മാണ മേഖലയിലുള്ളവര്‍ ഏറെനാളായി ആവശ്യപ്പെടുന്നുണ്ട്.
Post a Comment