കൊച്ചിയില്‍ ഫളാറ്റുകള്‍ കേന്ദ്രീകരിച്ച് വന്‍ തോതില്‍ മയക്കുമരുന്ന വില്‍പന നടന്നതായി എക്‌സൈസ്. കാക്കനാട് ലഹരി മരുന്ന് കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ട് കിട്ടാന്‍ എക്‌സൈസ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നത്.
കാക്കനാട് ലഹരി മരുന്ന് കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് വന്‍ തോതില്‍ സാമ്പത്തിക സഹായം ലഭിച്ചിരുന്നു. സംഘത്തെ നിയന്ത്രിച്ചത് കൊച്ചി സ്വദേശി സുസ്മിത ഫിലിപ്പ് ആണെന്നും എക്‌സൈസ് വ്യക്തമാക്കുന്നു. നിലവില്‍ അറസ്റ്റിലാണ് സുസ്മിത ഫിലിപ്പ്. എന്നാല്‍, കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ ഇനിയും പിടിയിലാവാനുണ്ട്. ലഹരി കടത്ത് സംഘത്തിലെ ടീച്ചർ എന്നാണ് സുസ്മിത അറിയപ്പെട്ടിരുന്നത് എന്നും എക്‌സൈസ് കോടതിയില്‍ വ്യക്തമാക്കുന്നു.
ഓഗസ്റ്റ് 19 ാം തിയതിയാണ് മാരകലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയടക്കമുള്ള പ്രതികള്‍ പിടിയിലായത്. ഇവരില്‍ നിന്ന് 84 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ അലക്കാനിട്ട തുണികള്‍ക്കിടയില്‍ ഒളിപ്പിച്ച ഒരു ബാഗില്‍ നിന്ന് ഒരു കിലോയിലധികം രൂപയുടെ എംഡിഎംഎ കൂടി കണ്ടെത്തുകയായിരുന്നു.
إرسال تعليق