കണ്ടെയ്‌നര്‍ ലോറി ഇടിച്ചു തെറിപ്പിച്ചു കടന്നു കളഞ്ഞു; മറ്റൊരു ലോറിക്കടിയിലേയ്ക്ക് വീണ സ്‌കൂട്ടര്‍ യാത്രികന് ദാരുണ മരണം

കൊയിലാണ്ടി: കണ്ടെയ്‌നര്‍ ഇടിച്ചതിന്റെ ആഘാതത്തില്‍ മറ്റൊരു ലോറിക്കടിയിലേയ്ക്ക് തെറിച്ചുവീണ സ്‌കൂട്ടര്‍ യാത്രികന് ദാരുണ മരണം. ചെങ്ങോട്ടുകാവ് വില്ലേജ് ഓഫീസിന് സമീപത്ത് വെള്ളിയാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്.

കാപ്പാട് കണ്ണന്‍കടവ് അഴിക്കല്‍ പടന്നയില്‍ ഷാജിയുടെ മകന്‍ അക്ഷയ് ആണ് മരിച്ചത്. 21 വയസായിരുന്നു. കോഴിക്കോട് ഭാഗത്തുനിന്നും കൊയിലാണ്ടി ഭാഗത്തേക്ക് വരുന്ന കണ്ടെയ്നര്‍ ലോറി അക്ഷയ് സഞ്ചരിച്ച ഇരുചക്ര വാഹനത്തെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മറ്റൊരു ലോറിക്കടിയിലേയ്ക്ക് വീണ അക്ഷയ് തല്‍ക്ഷണം മരിച്ചു.

അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറി നിര്‍ത്താതെപോയി. അതേസമയം, മിനിലോറി പോലീസ് കസ്റ്റഡിയിലെടുത്തു. കൊയിലാണ്ടി ശോഭിക ടെക്സ്റ്റയില്‍സ് ജീവനക്കാരനാണ് അക്ഷയ്. അമ്മ: ബിന്ദു. സഹോദരന്‍ അജയ്.

Post a Comment

أحدث أقدم