വെളളവസ്ത്രം ധരിച്ച് മാർക്കറ്റിലെത്തിയ മാന്യൻ Google Pay ഉണ്ടോയെന്ന് ചോദിച്ച് ഇറച്ചിയും മീനും വാങ്ങി; പണം നൽകാതെ മുങ്ങി

രണ്ട് കിലോ അയക്കൂറയും ഒന്നര കിലോ നാടൻ കോഴിയിറച്ചിയും ഒരു കിലോ ആട്ടിറച്ചിയുമാണ് ഇയാൾ വാങ്ങിയത്

മാർക്കറ്റിൽ എത്തിയ ആൾ ഗൂഗിൾ പേ ഉണ്ടോ എന്ന് ചോദിച്ച് ഇറച്ചിയും മീനും വാങ്ങി മുങ്ങിയതായി പരാതി. മമ്പറം ടൗണിലെ ഇറച്ചി - മത്സ്യ മാർക്കറ്റിലെത്തിയ ആളാണ് പണം നൽകാതെ സാധനവുമായി കടന്നത്. രണ്ട് കിലോ അയക്കൂറയും ഒന്നര കിലോ നാടൻ കോഴിയിറച്ചിയും ഒരു കിലോ ആട്ടിറച്ചിയുമാണ് ഇയാൾ വാങ്ങിയതെന്ന് പൊലീസിൽ നൽകിയ പരാതിയിൽ വ്യാപാരികൾ പറയുന്നു.
മാർക്കറ്റിലെത്തിയ വെള്ള ഷർട്ടും മുണ്ടും ധരിച്ചയാളാണ് കബളിപ്പിച്ചതെന്നാണ് പരാതയിൽ പറയുന്നത്. ഗൂഗിൾ പേ ഉണ്ടോ എന്ന് ചോദിച്ചായിരുന്നു ഇയാൾ വ്യാപാരികളെ പറ്റിച്ചത്. ആദ്യം രണ്ട് കിലോ അയക്കൂറ തൂക്കിയപ്പോൾ ഗൂഗിൾ പേ ഉണ്ടോ എന്ന് ചോദിച്ചു.
ഇല്ലെന്ന് പറഞ്ഞപ്പോൾ കാറിൽ പൈസയുണ്ടെന്നും എടുത്തു തരാമെന്നും പറഞ്ഞു. മത്സ്യം കൂടാതെ കുറച്ച് ഐസ് കട്ടകളും ഇയാൾ മത്സ്യവ്യാപാരിയിൽ നിന്ന് വാങ്ങിയിരുന്നു. സമീപത്തെ ഇറച്ചിക്കടയിൽ നിന്നാണ് മട്ടനും ചിക്കനും വാങ്ങിയത്. ഇവിടേയും ഗൂഗിൾ പേ ഉണ്ടോ എന്ന് ചോദിച്ചായിരുന്നു തട്ടിപ്പ്. സാധനം വാങ്ങി കാറിൽ നിന്ന് പണവുമെടുത്ത് വരാമെന്ന് പറഞ്ഞയാൾ പിന്നീട് തിരിച്ചു വന്നില്ല

Post a Comment

أحدث أقدم