IPL 2021: രണ്ടിലൊന്നാറിയാം!- മുംബൈയോ, രാജസ്ഥാനോ?തോൽക്കുന്നവർ പുറത്ത്


ഐപിഎല്ലിന്റെ ഈ സീസണില്‍ ഒരു ടീമിന്റെ കൂടി പ്ലേഓഫ് പ്രതീക്ഷ ഇന്നു അവസാനിക്കും, അത് ആരായിരിക്കുമെന്നു മാത്രമാണ് അറിയാനുള്ളത്. സീസണിലെ 51ാം മാച്ചില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സും ഏറ്റുമുട്ടുമ്ബോള്‍ രണ്ടു ടീമുകള്‍ക്കും ജയം ഒരുപോലെ അനിവാര്യമാണ്. തോല്‍ക്കുന്ന ടീം പ്ലേഓഫിലെത്താതെ പുറത്താവുമെന്നതിനാല്‍ രോഹിത് ശര്‍മയും സഞ്ജു സാംസണും രണ്ടും കല്‍പ്പിച്ചാണ് അങ്കത്തിനിറങ്ങുക.
12 മല്‍സകരങ്ങളില്‍ നിന്നും അഞ്ചു ജയവും ഏഴു തോല്‍വിയുമടക്കം 10 പോയിന്റ് വീതമാണ് രാജസ്ഥാനും മുംബൈയ്ക്കുമുള്ളത്. രാജസ്ഥാന്‍ ആറാംസ്ഥാനത്തും മുംബൈ ഏഴാംസ്ഥാനത്തുമാണ്. നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലാണ് റോയല്‍സ് മുംബൈയ്ക്ക് മുന്നിലെത്തിയത്. എന്നാല്‍ അതു വളരെ ചെറിയ മാര്‍ജിനിലുള്ളതുമാണ്. ഇന്നു വലിയ മാര്‍ജിനില്‍ ജയിക്കുന്ന ടീമിന് പോയിന്റ് പട്ടികയില്‍ മുന്നേറ്റം നടത്താന്‍ സാധിക്കും.
ഹാട്രിക് കിരീടമെന്ന ലക്ഷ്യവുമായിട്ടായിരുന്നു മുംബൈ ഈ സീസണില്‍ ഇറങ്ങിയത്. പക്ഷെ തീര്‍ത്തും നിരാശാജനകമായ പ്രകടനമാണ് ഇതുവരെയുള്ള മല്‍സരങ്ങളില്‍ അവര്‍ പുറത്തെടുത്തത്. മുംബൈയുടെ പതനത്തിനു പ്രധാന കാരണം ബാറ്റിങ് നിരയുടെ മോശം പ്രകടനമായിരുന്നു. മധ്യനിര ദയനീയമായി പരാജയപ്പെട്ടത് മുംബൈയെ തളര്‍ത്തി. മറുഭാഗത്ത് സഞ്ജുവിനു കീഴില്‍ ആദ്യ സീസണില്‍ ഇറങ്ങിയ റോയല്‍സ് ചില മല്‍സരങ്ങളില്‍ മികവ് പുലര്‍ത്തിയപ്പോള്‍ ചിലതില്‍ നിരാശപ്പെടുത്തി. സ്ഥിരതയില്ലായ്മയാണ് റോയല്‍സിനു തിരിച്ചടിയായി മാറിയത്.

നേരത്തേ ഇന്ത്യയില്‍ നടന്ന ആദ്യപാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ റോയല്‍സിനെ പരാജയപ്പെടുത്താന്‍ മുംബൈയ്ക്കായിരുന്നു. അന്നു ഏഴു വിക്കറ്റിനായിരുന്നു ചാംപ്യന്‍മാരുടെ വിജയം. അന്നത്തെ ജയം ആവര്‍ത്തിക്കാനാണ് ഹിറ്റ്മാന്റെയും സംഘത്തിന്റെയും ശ്രമമെങ്കില്‍ സഞ്ജുവിനും കൂട്ടര്‍ക്കും ഇതു കണക്കുതീര്‍ക്കാനുള്ള അവസരമാണ്.

സാധ്യതാ പ്ലെയിങ് ഇലവന്‍

രാജസ്ഥാന്‍ റോയല്‍സ്- എവിന്‍ ലൂയിസ്, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ഗ്ലെന്‍ ഫിലിപ്‌സ്, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, ആകാഷ് സിങ്/ ശ്രേയസ് ഗോപാല്‍, മായങ്ക് മര്‍ക്കാണ്ഡെ, ചേതന്‍ സക്കരിയ, മുസ്തഫിസുര്‍ റഹ്മാന്‍.

മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, സൗരഭ് തിവാരി, ഹാര്‍ദിക് പാണ്ഡ്യ, കരെണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, നതാന്‍ കൂള്‍ട്ടര്‍ നൈല്‍, ജയന്ത് യാദവ്, ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്.

Post a Comment

أحدث أقدم