ഇലക്‌ട്രോണിക് കടയില്‍ നന്നാക്കാന്‍ എത്തിച്ച റേഡിയോക്കുളളില്‍ നിന്ന് കിട്ടിയ പണം ഉടമയെ തിരിച്ച് ഏല്‍പ്പിച്ച് ടെക്‌നീഷ്യന്‍.
മലപ്പുറം ചങ്ങരംകുളം ടൗണിലെ മാര്‍ക്കോണി എന്ന ഇലക്‌ട്രോണിക്ക് കടയില്‍ നന്നാക്കാന്‍ എത്തിച്ച റേഡിയോയിലാണ് അപ്രതീക്ഷിതമായി പണക്കെട്ട് കണ്ടെത്തിയത്. റേഡിയോ അഴിച്ചു നോക്കിയ ടെക്‌നീഷ്യന്‍ ആദ്യമൊന്ന് ഞെട്ടി. 100 രൂപ പോലും വില മതിക്കാത്ത റേഡിയോക്കുള്ളില്‍ 500 രൂപയുടെ നോട്ടകെട്ട്. എണ്ണി നോക്കിയപ്പോള്‍ 15000 രൂപ.
പിന്നീട് റേഡിയോ നന്നാക്കാന്‍ എത്തിച്ച കല്ലുര്‍മ്മ സ്വദേശികളെ പണം കിട്ടിയ വിവരം ടെക്‌നീഷ്യന്‍ വിളിച്ചു പറഞ്ഞു. ഒരു വര്‍ഷം മുമ്ബ് മരണപ്പെട്ട ഇവരുടെ പിതാവ് ഉപയോഗിച്ചു വന്ന റേഡിയോ ആയിരുന്നു ഇത്. പിതാവിന് ലഭിച്ചിരുന്ന പെന്‍ഷന്‍ പണം റേഡിയോയുടെ ബാറ്ററി ബോക്‌സിനുളളില്‍ സൂക്ഷിച്ചതായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. റേഡിയോ ഉപയോഗ ശൂന്യമായിരുന്നപ്പോഴാണ് വീട്ടുകാര്‍ ടെക്‌നീഷ്യനെ നന്നാക്കാന്‍ ഏല്‍പ്പിച്ചത്. കാര്യം എന്തായാലും ടെക്‌നീഷ്യന്റെ നല്ല മനസ് കൊണ്ട് റേഡിയോക്കുള്ളിലെ സമ്ബാദ്യം തിരിച്ച് കിട്ടിയ സന്തോഷത്തിലാണ് കുടുംബം.
إرسال تعليق