പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. രാവിലെ പത്ത് മണിയ്ക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് അറിയിപ്പ്. പതിവ് സസ്‌പെന്‍സോടെ നടത്തിയ പ്രഖ്യാപനത്തില്‍ ഏത് വിഷയത്തിലാണ് രാജ്യത്തോട് സംവദിക്കുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല.
വലിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയില്ലെങ്കിലും രാജ്യം കൊവിഡ് വാക്‌സിനേഷനില്‍ ചരിത്ര നേട്ടം കുറിച്ചതിന്റെ പശ്ചാത്തലത്തില്‍ ആയിരിക്കും രാജ്യത്തോട് സംസാരിക്കുന്നത് എന്നാണ് വിലയിരുത്തല്‍. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ അടുത്ത ഘട്ടം ഉള്‍പ്പെടെ പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും
إرسال تعليق