'കേരളം ഞാൻ പൂർണമായും വിട്ടു'; പെട്ടിക്കട പോലും ഇവിടെ തുടങ്ങില്ലെന്ന് പിവി അൻവർ

കേരളത്തിലെ ബിസിനസുകൾ പൂർണമായും താൻ വിട്ടെന്ന് നിലമ്പൂർ എംഎൽഎ പിവി അൻവർ. ഇവിടെ ഒരുപെട്ടിക്കട പോലും തുടങ്ങാൻ പാടില്ലെന്ന് തീരുമാനിച്ചവനാണ് താനെന്നും കേരളത്തിൽ രാഷ്ട്രീയവും പാർട്ടിയോടുള്ള ആത്മാർത്ഥതയും നിലനിർത്തി പ്രവർത്തിക്കണമെങ്കിൽ ഒരു കച്ചവടവും ഇവിടെ പാടില്ലെന്നാണ് തീരുമാനിച്ചവനാണ് താനെന്നും അൻവർ പറ‍ഞ്ഞു. "കേരളം ഞാന്‍ പൂര്‍ണമായും വിട്ടു. കടയണ പൊളിക്കുകയോ മണ്ണ് മാന്തുകയോ എന്ത് വേണമെങ്കിലും ചെയ്യാം. ഈ മണ്ണില്‍ രാഷ്ട്രീയവും വ്യക്തിത്വവും പാര്‍ട്ടിയോടുള്ള ആത്മാര്‍ത്ഥതയും നിലനിര്‍ത്തി പ്രവര്‍ത്തിക്കണമെങ്കില്‍ ഇവിടെ ഒരു കച്ചവടവും പാടില്ലെന്ന് തീരുമാനിച്ചവനാണ് ഞാന്‍. ഇവിടെ ഒരു പെട്ടിക്കട പോലും നടത്താന്‍ പിവി അന്‍വര്‍ ആഗ്രഹിക്കുന്നില്ല," അന്‍വര്‍ പറഞ്ഞു. ആഫ്രിക്കയിലെ സിയറ ലിയോണില്‍ നിന്നെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അന്‍വര്‍.
അന്‍വറിനെ കാണാനില്ലെന്ന് ആരോപിച്ച് ടോര്‍ച്ച് അടിച്ച് സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസിനെയും പി വി അന്‍വര്‍ പരിഹസിച്ചു. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റ് അംഗം കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മലപ്പുറം ഡിസിസി പ്രസിഡന്റ് വിഎസ് ജോയ് എന്നിവര്‍ക്കെതിരെയും പിവി അന്‍വര്‍ രംഗത്ത് എത്തി. വിവാദങ്ങളൊക്കെ പ്രതിപക്ഷം ഉണ്ടാക്കിയതാണ്. ജനങ്ങള്‍ക്കിടയില്‍ ഒരു ആക്ഷേപവുമില്ല എന്ന് വ്യക്തമാക്കിയായിരുന്നു അന്‍വറിന്റെ പ്രതികരണം.

തന്നെ തിരഞ്ഞല്ല യുത്ത് കോണ്‍ഗ്രസ് അവര്‍ ടോര്‍ച്ചടിക്കേണ്ടത്. ആള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയിലേക്കാണ്. ഇന്ന് കോണ്‍ഗ്രസ് തകര്‍ന്നു. ബാക്കി കെസി വേണുഗോപാലിന്റെ നേതൃത്വത്തില്‍ തകര്‍ത്തുകൊണ്ടിരിക്കുന്നു. കോണ്‍ഗ്രസിലെ നമ്പര്‍ വണ്‍ ഏജന്റാണ് കെസി വേണുഗോപാല്‍. കര്‍ണാടകയിലും ഗോവയിലും ഒടുവിലും കോണ്‍ഗ്രസ് തിരിച്ചടി നേരിടുന്നു. കബില്‍ സിബലിനേയും ഗുലാം നബി ആസാദിനേയും പോലുള്ള മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി കോണ്‍ഗ്രസിനെ നയിക്കുകയാണ്. ആള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയെ നയിക്കാന്‍ എന്ത് യോഗ്യതയാണ് കെസി വേണുഗോപാലിനുള്ളത് എന്നും അന്‍വര്‍ ചോദിച്ചു.

Post a Comment

أحدث أقدم