കേരളം പ്രളയ ഭീതിയില്‍; ഇതുവരെ ആറ് മൃതദേഹം കണ്ടെത്തി, മരണസഖ്യ എട്ടായി

നാട്ടുകാരാണ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ദുരന്ത നിവാരണ സേനയ്ക്ക് പ്രദേശത്തേക്ക് എത്തിപ്പെടാന്‍ പറ്റിയിട്ടില്ല.
സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ മഴക്കെടുതി തുടരുന്നു. കോട്ടയം ഉരുള്‍പൊട്ടലില്‍ കാണാതായ പത്ത് പേരില്‍ ആറ് പേരുടെ മൃതദേഹം ദുരന്തനിവാരണ സേന കണ്ടെത്തി. മരണനിരക്ക് വരും മണിക്കൂറില്‍ ഉയരാനാണ് സാധ്യത. വരും മണിക്കൂറില്‍ മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന ഇടങ്ങളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിക്കുകയാണ്. കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു.
കോട്ടയം കുട്ടിക്കല്‍ മേഖലയിലാണ് ഇപ്പോള്‍ മഴ കനത്ത നാശം വിതച്ചിരിക്കുന്നത്. പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്. കൂട്ടിക്കലിലെ പ്ലാപ്പള്ളി, കാവാലി എന്നീ രണ്ടിടങ്ങളിലായാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. നാട്ടുകാരാണ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ദുരന്ത നിവാരണ സേനയ്ക്ക് പ്രദേശത്തേക്ക് എത്തിപ്പെടാന്‍ പറ്റിയിട്ടില്ല. മിക്ക് റോഡുകളിലും വെള്ളം നിറഞ്ഞിരിക്കുകയാണ്. ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിഞ്ഞാലുടന്‍ സൈന്യം ഉള്‍പ്പെടെയുള്ള ജീവന്‍ രക്ഷാ സേന പ്രദേശത്തേക്ക് തിരിക്കും.
കളക്ടര്‍ വ്യോമസേനയുടെ സഹായം തേടിയിട്ടുണ്ട്. അതേസമയം ഇടുക്കിയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് പേര്‍ മരണപ്പെട്ടു. കാറില്‍ രണ്ട് പേര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായിട്ടാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്.്.

Post a Comment

أحدث أقدم