നായയെ വിഴുങ്ങിയ പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി

കിളിമാനൂര്‍: തെരുവ് നായയെ വിഴുങ്ങിയ പെരുമ്ബാമ്ബിനെ നാട്ടുകാര്‍ പിടികൂടി വനം വകുപ്പിനെ ഏല്‍പ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ അടയമണ്‍ വയ്യാറ്റിന്‍കര പാലത്തിന് സമീപമാണ് സംഭവം.
പാലത്തിന് സമീപം കിടന്നുറങ്ങുകയായിരുന്ന തെരുവ് നായയെ വിഴുങ്ങി അവശ നിലയിലായ പത്തടിയോളം നീളമുള്ള പെരുമ്ബാമ്ബിനെ സമീപത്ത് നിന്ന യുവാക്കള്‍ കയറിട്ട് പിടിക്കുകയായിരുന്നു. സമീപ ദിവസങ്ങളിലായി പിടികൂടുന്ന നാലാമത്തെ പെരുമ്ബാമ്ബാണിതെന്ന് നാട്ടുകാര്‍ പറയുന്നു. സമീപത്തെ സ്വകാര്യ വ്യക്തിയുടെ കാടുകയറിയ പുരയിടം ഇഴജന്തുക്കളുടെയും പന്നികളുടെയും വിഹാര കേന്ദ്രമാണന്നും അടിയന്തരമായി ഇത് വെട്ടിമാറ്റാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നും നാട്ടുകാര്‍ പറയുന്നു. അതേസമയം പുരയിടത്തിന്റെ ഉടമയെ പഞ്ചായത്തില്‍ വിളിച്ചിട്ടുണ്ടെന്നും അടിയന്തര പരിഹാരം കാണുമെന്നും വാര്‍ഡംഗം ഹരീഷ് പറഞ്ഞു.

Post a Comment

أحدث أقدم