
കന്നഡ നടി സൗജന്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബംഗ്ലൂരുവിലെ ഫ്‌ലാറ്റിലാണ് തൂങ്ങി മരിച്ച നിലയില്‍ താരത്തെ കണ്ടെത്തിയത്. സൗജന്യയുടെ ഫ്‌ലാറ്റില്‍ നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
ഫോണില്‍ വിളിച്ച് കിട്ടാത്താത്തിനെ തുര്‍ന്ന് സൗജന്യയുടെ സുഹൃത്ത് ഫ്‌ലാറ്റില്‍ താരത്തെ കാണാന്‍ എത്തുകയായിരുന്നു. അങ്ങനെയാണ് സൗജന്യ ആത്മഹത്യ ചെയ്ത വിവരം കണ്ടെത്തുന്നത്.
സൗജന്യ വിഷാദ രോഗിയായിരുന്നു എന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നുണ്ട്. 'എന്റെ മരണത്തിന് ഞാന്‍ മാത്രമാണ് ഉത്തരവാദി. അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണം' എന്നും കത്തിലുണ്ട്. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും ഇനി മുന്നോട്ട് പോവാന്‍ കഴിയാത്തിനാലാണ് ആത്മഹത്യ ചെയ്തതെന്നും സൗജന്യ എഴുതിയിരുന്നു.
إرسال تعليق