കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. നാടല്ലൂരിനടുത്ത് കുടുങ്ങിയ ബസില്‍ നിന്നാണ് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഏഴ് പേരുടെ മൃതദേഹം ഗുണ്ടുലൂരുവില്‍ നിന്നും മൂന്ന് മൃതദേഹം രയവരം മേഖലയില്‍ നിന്നുമാണ് കണ്ടെത്തിയത്.
തീര്‍ത്ഥാടന കേന്ദ്രമായ തിരുപ്പതിയില്‍ കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടായി. നൂറുകണക്കിന് വളര്‍ത്തുമൃഗങ്ങളും വീടുകളും വാഹനങ്ങളും ഒലിച്ചുപോയി. ന്യൂനമര്‍ദത്തിന്റെ സ്വാധീനത്തില്‍ തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും ശക്തമായ മഴ തുടരുകയാണ്. ആന്ധ്രയിലെ വിവിധ നഗരങ്ങളില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഗതാഗതം താറുമാറായി. ജില്ലകളില്‍ പ്രളയ മുന്നറിയിപ്പുനല്‍കിയിരുന്നു.
إرسال تعليق