ഹുവാവെ Huawei Watch Fit എന്ന മോഡലുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ Huawei Watch Fit എന്ന വാച്ചുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ ഈ മോഡലുകൾക്ക് 8,990 രൂപയാണ് ഇന്ത്യൻ വിപണിയിൽ വില വരുന്നത് .മറ്റു സവിശേഷതകൾ നോക്കാം .
ഡിസ്പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ മോഡലുകൾക്ക് 1.64-inch AMOLED HD ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ 70% സ്ക്രീൻ ടു ബോഡി റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഈ വാച്ചുകളിൽ അണ്ടർ ഡിസ്പ്ലേ ലൈറ്റ് സെൻസറുകളും നൽകിയിരിക്കുന്നു .
മറ്റൊരു പ്രധാന സവിശേഷത എന്തെന്നാൽ ഇതിലെ ഫിറ്റ്നസ് ഓപ്ഷനുകൾ തന്നെയാണ് .12 ആനിമേറ്റഡ് ഫിറ്റ്നസ് കോഴ്സുകളും കൂടാതെ 44 സ്റ്റാഡേർഡിസ്ഡ് ഫിറ്റ്നസ് വ്യായാമങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു .കൂടാതെ ഈ വാച്ചുകളിൽ 96 മികച്ച വർക്ക് ഔട്ട് മോഡുകളും ഉൾപ്പെടുത്തിയിരിക്കുന്നു .
running, walking, cycling, swimming അടക്കമുള്ള ഓപ്ഷനുകളും Huawei Watch Fit വാച്ചുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 10 ദിവസ്സത്തെ വരെ ബാറ്ററി ലൈഫ് ആണ് കമ്പനി അവകാശപ്പെടുന്നത് .വില നോക്കുകയാണെങ്കിൽ ഈ മോഡലുകൾക്ക് 8,990 രൂപയാണ് ഇന്ത്യൻ വിപണിയിൽ വില വരുന്നത്.
إرسال تعليق