ഇതൊരു നിക്ഷേപ പദ്ധതിയാണ്. 18 വയസ്സു മുതൽ 40 വയസ്സുവരെ പ്രായമുള്ള ആളുകൾക്ക് ആണ് ഈ ഒരു കേന്ദ്ര സർക്കാരിൻറെ പദ്ധതിയിലേക്ക് അംഗങ്ങളാകാൻ സാധിക്കുക. പ്രതിമാസം വയസ്സിന് ആനുപാതികമായ ഒരു തുക അക്കൗണ്ടിലേക്ക് നിക്ഷേപിക്കേണ്ടത് ആയിട്ടുണ്ട്.
പ്രായത്തിനനുസരിച്ച് നിക്ഷേപിക്കുന്ന തുകയിലും മാറ്റങ്ങളുണ്ടാകും. വളരെ തുച്ഛമായ തുക മാത്രമാണ് പ്രതിമാസം ഇത്തരത്തിൽ നിക്ഷേപിക്കേണ്ടത് ആയി വരുന്നത്. ഇതിന് ആനുപാതികമായി ഒരു തുക കേന്ദ്രസർക്കാരും നിങ്ങളുടെ അക്കൗണ്ടിൽ നിക്ഷേപിക്കുന്നതായിരിക്കും.
പിന്നീട് 60 വയസ്സിനുശേഷം പെൻഷൻ രൂപത്തിൽ ഓരോ ഉപഭോക്താക്കൾക്കും ലഭ്യമാക്കുന്നതാണ്. പ്രതിമാസം 3000 രൂപ വരെയാണ് ഇത്തരത്തിൽ പെൻഷൻ തുകയായി ഓരോ ആളുകൾക്കും ലഭ്യമാക്കുക. ഇതിനുള്ള അപേക്ഷ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്.
അക്ഷയ ജനസേവന കേന്ദ്രങ്ങളിലൂടെയോ, സ്മാർട്ട് ഫോണുകളിലൂടെയോ ഈ പദ്ധതിയിലേക്ക് അംഗങ്ങളാകാൻ സാധിക്കുന്നതാണ്. കരം അടച്ച രസീത്, ബാങ്ക് പാസ്ബുക്ക് കോപ്പി, റേഷൻ കാർഡ് കോപ്പി, ആധാർ കാർഡ് എന്നിവയാണ് പ്രധാന രേഖകളായി ആവശ്യം വരുക.
ചെറുകിട കർഷകരെ സംബന്ധിച്ച് വളരെയധികം ഉപയോഗപ്രദം ആകുന്ന ഒരു പെൻഷൻ സ്കീം തന്നെയാണിത്. അപേക്ഷകൻ 60 വയസ്സിന് മുൻപ് മരണപ്പെടുകയാണെങ്കിൽ കുടുംബാംഗങ്ങൾക്ക് ഈ ഒരു തുക ലഭ്യമാക്കുന്നതാണ്. അർഹരായ എല്ലാ ആളുകളും ഈ പദ്ധതിയിലേക്ക് അംഗങ്ങളാകാൻ ശ്രദ്ധിക്കുക.
വീഡിയോ കാണാൻ👇
إرسال تعليق