ഡല്‍ഹിയില്‍ വന്‍ സ്വര്‍ണവേട്ട; 42 കോടിയുടെ സ്വര്‍ണം പിടികൂടി





ഡല്‍ഹിയില്‍ വന്‍ സ്വര്‍ണവേട്ട. ഗുരുഗ്രാമില്‍ നിന്ന് 85 കിലോ വരുന്ന 42 കോടി രൂപയുടെ സ്വര്‍ണമാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടികൂടിയത്. ഛത്തര്‍പുര്‍, ഗുഡ്ഗാവ് ജില്ലകളിലായി നടത്തിയ തെരച്ചിലിലാണ് സ്വര്‍ണം പിടികൂടിയത്.



സിലിണ്ടര്‍, ബാര്‍ ഷേപ്പുകളിലായി യന്ത്രഭാഗങ്ങളെന്ന വ്യാജേനയായിരുന്നു സ്വര്‍ണം കടത്താനുള്ള ശ്രമം. സ്വര്‍ണം എയര്‍ കാര്‍ഗോ വഴി ഹോങ്കോങില്‍ നിന്നും ഇന്ത്യയിലെത്തിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ നാലുപേരെ അറസ്റ്റുചെയ്തു. രണ്ടുപേര്‍ ദക്ഷിണ കൊറിയ പൗരന്മാരും ഒരാള്‍ ചൈന, തായ്വാന്‍ പൗരന്മാരുമാണ്.



കഴിഞ്ഞയാഴ്ച ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 2.5 കിലോഗ്രാം വരുന്ന ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം പിടിച്ചെടുത്തിരുന്നു. നവംബര്‍ 16ന് ലൈഫ് ജാക്കറ്റില്‍ ഒളിച്ചുകടത്താന്‍ ശ്രമിച്ച, ദുബായില്‍ നിന്നെത്തിച്ച സ്വര്‍ണവും പിടികൂടിയിരുന്നു.

Post a Comment

Previous Post Next Post