കൊച്ചിയിൽ വാഹനാപകടം; മുൻ മിസ് കേരളയ്ക്കും റണ്ണറപ്പിനും ദാരുണാന്ത്യം

കൊച്ചിയിൽ നടന്ന വാഹനാപകടത്തിൽ മുൻ മിസ് കേരളയ്ക്കും റണ്ണറപ്പിനും ദാരുണാന്ത്യം. 2019ലെ മിസ് കേരളയായിരുന്ന അൻസി കബീർ, റണ്ണർ അപ്പ് അഞ്ജന ഷാജൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇന്ന് പുലർച്ചെ എറണാകുളം ബൈപ്പൈസ് റോഡിലാണ് അപകടം നടന്നത്.

സംഭവ സ്ഥലത്ത് വച്ചു തന്നെ ഇരുവരും മരിക്കുകയായിരുന്നു. ഇവരോടോപ്പമുണ്ടായിരുന്ന രണ്ടു പേരിൽ ഒരാളുടെ അവസ്ഥ ഗുരുതരമാണ്. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. റോഡിൽ ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കാന്‍ കാര്‍ വെട്ടിക്കുകയായിരുന്നു. അടുത്തുണ്ടായിരുന്ന മരത്തിലേക്ക് ബ്രേക്ക് കിട്ടാതെ കാര്‍ ഇടിച്ചു. കാര്‍ പൂര്‍ണമായി തകര്‍ന്ന നിലയിലാണ്.

തിരുവനന്തപുരം സ്വദേശിനിയാണ് മരണപ്പെട്ട ആന്‍സി കബീര്‍. തൃശൂര്‍ സ്വദേശിനിയാണ് അഞ്ജന ഷാജന്‍. ഇവരോടൊപ്പം ഉണ്ടായിരുന്ന രണ്ടു പേര്‍ എറണാകുളം മെഡിക്കല്‍ സെന്‍ററില്‍ ചികിത്സയിലാണ്. മരിച്ച രണ്ടുപേരുടെയും മൃതദേഹവും ഈ ആശുപത്രിയിലേക്കു മാറ്റി.

Post a Comment

أحدث أقدم