സംസ്ഥാനത്ത് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗത്തിന് എതിരെയുള്ള പരിശോധനകൾ കർശനമായ രീതിയിൽ നടന്നിരുന്നില്ല. ഈ പരിശോധന വീണ്ടും കർശനമാക്കാൻ ഉള്ള തീരുമാനത്തിലേക്ക് ആണ് സർക്കാർ എത്തിയിരിക്കുന്നത്
പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം വീണ്ടും കർശനമായ രീതിയിൽ തന്നെ വിലക്കിയിരിക്കുകയാണ്. നവംബർ മാസം ഒന്നാം തീയതി മുതൽ ആണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. നവംബർ മാസം ഒന്നാം തീയതി മുതൽ സംസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരി ബാഗ് നിരോധനം ഏർപ്പെടുത്തുകയാണ്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പരിശോധന നടക്കാത്തത് മൂലം വീണ്ടും കടകളിൽ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ വീണ്ടും പ്രത്യക്ഷ പെട്ടിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ സംസ്ഥാന സർക്കാർ കർശന പരിശോധനയ്ക്ക് ഒരുങ്ങുകയാണ്.
പ്ലാസ്റ്റിക് കാരിബാഗുകളുടെ ഉപയോഗം ഉണ്ടോ എന്ന് കർശന പരിശോധന നടത്തി ഇത്തരത്തിൽ പിടിച്ച് എടുക്കുകയാണെങ്കിൽ വലിയ ഭീമമായ തുക ആയിരിക്കും ഇവരിൽ നിന്നും പിഴ ആയി ഈടാക്കുന്നത്. ആദ്യഘട്ടത്തിൽ 2000 രൂപ വരെ പിഴ ഈടാക്കുന്നതിന് ഇപ്പോൾ തീരുമാനമായിട്ടുണ്ട്. പ്ലാസ്റ്റിക് ബാഗുകൾ ഈ രീതിയിൽ കണ്ടെത്തിക്കഴിഞ്ഞാൽ പ്രാഥമിക ഘട്ടത്തിൽ 2000 രൂപ വരെ പിഴയായി ഈടാക്കും.
പ്ലാസ്റ്റിക് ഉപയോഗം മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങളെ ഇനിയും ഗൗരവമായ രീതിയിൽ ആരും തന്നെ എടുത്തില്ല എങ്കിൽ ഇത് വളരെ വലിയ വിപത്ത് ആണ് സൃഷ്ടിക്കുക. മനുഷ്യന്മാർക്കും മൃഗങ്ങൾക്കും അതുപോലെ തന്നെ ചെടികൾക്കും പ്ലാസ്റ്റിക്കിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ വളരെയധികം ഹാനികരമാണ്.
പ്ലാസ്റ്റിക് കത്തിക്കുമ്പോൾ രൂപപ്പെടുന്ന ഡയോക്സിൻ എന്ന രാസപദാർത്ഥം വായു മലിനീകരണം ഉണ്ടാക്കുകയും ക്യാൻസർ പോലെയുള്ള മാരകമായ അസുഖങ്ങൾക്ക് ഇത് കാരണമാവുകയും ചെയ്യുന്നു.
إرسال تعليق