ഇനിമുതൽ കെ.എസ്.ആർ.ടി.സി (കർണാടക) ബസുകളിലെ കണ്ടക്ടർമാർ ഇത്തരത്തിൽ ഫോൺ ഉപയോഗിക്കുന്നവരെ വിലക്കും. അതിനാൽ പുതിയ ഉത്തരവ് ഉടൻ നടപ്പിലാക്കുകയും ബസ് ജീവനക്കാർക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകുകയും ചെയ്യും- ഗതാഗത വകുപ്പ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.
ബസിൽ ഉച്ചത്തിൽ പാട്ടും വീഡിയോയും പ്ലേ ചെയ്യുന്നത് യാത്രക്കാർക്കും ബസ് ജീവനക്കാർക്കും വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ബസ് യാത്രക്കിടയിൽ ഉണ്ടാവുന്ന ഇത്തരം ശബ്ദ മലിനീകരണത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പരാതി പരിഗണിച്ചാണ് കോടതി ഇടപെടൽ.
യാത്രക്കാർ അനുസരിച്ചില്ലെങ്കിൽ ബസിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടണമെന്നും കോടതി ഉത്തരവിൽ പറയുന്നു. ബസിൽ നിന്ന് ഇറങ്ങുന്നവർക്ക് യാത്രക്കൂലി മടക്കി നൽകേണ്ടതില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.
إرسال تعليق