സഞ്ജിത്ത് വധം: പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹി അറസ്റ്റില്‍; രാഷ്ട്രീയകൊലയെന്ന് പൊലീസ്





പാലക്കാട് മലമ്പുഴയിലെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പോപ്പുലർ ഫ്രണ്ട് ഭാരവാഹിയായ ഒരാളെ അറസ്‌റ്റ് ചെയ്തതായി ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് അറിയിച്ചു. തിരിച്ചറിയൽ പരേഡുൾപ്പെടെ നടത്താനുള്ളതിനാൽ പ്രതിയുടെ വിവരം പുറത്ത് പറയാനാവില്ല. കൂടുതലാളുകളെ ചോദ്യം ചെയ്യുന്നുണ്ടെന്നും അടുത്ത ദിവസങ്ങളിൽ അറസ്റ്റുണ്ടാകുമെന്നും എസ്.പി പറഞ്ഞു.




നെന്മാറ സ്വദേശിയാണ് അറസ്‌റ്റിലായതെന്നാണ് സൂചന. സഞ്ജിത്തുമായുള്ള രാഷ്ട്രീയ വൈരാഗ്യം കൊലയ്ക്ക് കാരണമായി. ഇയാളെ മുണ്ടക്കയത്ത് നിന്ന് പ്രത്യേക അന്വേഷണസംഘം പിടികൂടിയതെന്നാണ് വിവരം. ഒളിച്ചുകഴിയാന്‍ സഹായം ചെയ്തിരുന്നവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുഴുവൻ പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞു. പ്രതികളില്‍ ചിലര്‍ സംസ്ഥാനം വിട്ടു. കൂടുതലാളുകളെ ചോദ്യം ചെയ്യുകയാണെന്നും അടുത്ത ദിവസങ്ങളിൽ അറസ്റ്റുണ്ടാകുമെന്നും എസ്.പി.


കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് എട്ടുപേരുടെ േനതൃത്വത്തിലെന്നാണ് നിഗമനം. സഹായം ചെയ്തവരുടെയും പട്ടികയും വിപുലമാണ്. അങ്ങനെയെങ്കില്‍ സഞ്ജിത്ത് കൊലപാതകത്തില്‍ പത്തിലധികമാളുകളുെട അറസ്റ്റുണ്ടായേക്കും. സഞ്ജിത്തിനെ കൊലപ്പെടുത്തിയവരെ കണ്ടാല്‍ തിരിച്ചറിയുമെന്ന് ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന ഭാര്യ അര്‍ഷിക മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് മമ്പ്രത്തിന് സമീപം കാറിലെത്തിയ സംഘം സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്.



Post a Comment

أحدث أقدم