ട്രെയിനിനുള്ളിൽ പെൺകുട്ടി തൂങ്ങിമരിച്ച സംഭവം; യുവതി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് സംശയം


ഗുജറാത്തിൽ 18 കാരിയെ ട്രെയിനിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംശയങ്ങളുമായി വഡോദര പൊലീസ്. പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് പൊലീസ് സംശയിക്കുന്നു. വഡോദരയിൽ നിന്നും ഹോസ്റ്റലിലേക്ക് മടങ്ങുന്നതിനിടെയാവും ബലാത്സംഗത്തിനിരയായതെന്ന് പൊലീസ് പറഞ്ഞു.

പെൺകുട്ടിയുടെ ഡയറിക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പീഡന സംശയത്തിൽ എത്തിയത്. വഡോദരയിൽ നിന്നും തന്നെ രണ്ടുപേർ തട്ടിക്കൊണ്ടുപോയെന്ന് പെൺകുട്ടി ഡയറിയിൽ എഴുത്തിരുന്നു. ഓട്ടോറിക്ഷയിൽ എത്തിയവരാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നും, കണ്ണുകൾ മൂടിയ ശേഷമാണ് സംഭവം നടന്നതെന്നും യുവതി എഴുതി. ഒറ്റപ്പെട്ട സ്ഥലത്ത് എത്തിച്ചെങ്കിലും ആരോ വരുന്നത് കണ്ട് ഇവർ ഓടി രക്ഷപെട്ടു എന്നും പെൺകുട്ടി കുറിപ്പിൽ പറയുന്നു.

തെക്കൻ ഗുജറാത്തിലെ നവസാരി സ്വദേശിനിയും കോളജ് വിദ്യാർത്ഥിയുമായ പെൺകുട്ടിയുടെ മൃതദേഹം നവംബർ 4 നാണ് ക്വീൻ എക്‌സ്‌പ്രസിന്റെ കോച്ചിൽ നിന്നും കണ്ടെത്തിയത്. തുടർന്ന് റെയിൽവേ പൊലീസ് കേസെടുത്തിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.


Post a Comment

أحدث أقدم