പ്രതിഷേധത്തിനിടെ മാസ്ക് ധരിച്ചില്ല; നടൻ ജോജു ജോർജിനെതിരെ കേസ് എടുത്ത് പൊലീസ്


നടൻ ജോജു ജോർജിനെതിരെ കേസ് എടുത്ത് പൊലീസ്. കോൺഗ്രസ് റോഡ് ഉപരോധ സമരത്തിനിടെ മാസ്ക് ധരിക്കാതെ പൊതുസ്ഥലത്ത് ആളുകളുമായി ഇടപഴകിയ നടൻ ജോജു ജോർജിനെതിരെ മരട് പൊലീസ് കേസ് എടുത്തത്.

ജോർജിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാൻ ഡിസിപിക്കു നൽകിയ പരാതിയെ തുടർന്നാണു പൊലീസ് നടപടി.

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വൈറ്റിലയിൽ സമരത്തിൽ പങ്കെടുത്തതിന് ഷാജഹാൻ ഉൾപ്പടെ 15 കോൺഗ്രസ്‌ നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.


Post a Comment

أحدث أقدم