വൈറസ് അലർട്ട് ;ഈ ആപ്പ് നിങ്ങളുടെ ഫോണിൽ ഉണ്ടോ എന്ന് പരിശോധിക്കുക





സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർ നേരിടുന്ന പ്രശ്നങ്ങളിൽ പ്രധാനമായും ഒന്നാണ് വൈറസുകൾ.നമ്മൾ സ്മാർട്ട് ഫോണുകളിൽ പലതരത്തിലുള്ള ആപ്ലികേഷനുകൾ ഡൗൺലോഡ് ചെയ്യാറുണ്ട് .എന്നാൽ നമ്മൾ ഡൗൺലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകളുടെ സുരക്ഷ എത്രമാത്രംമാണ് എന്ന് നമ്മൾ പലപ്പോഴും ചിന്തിക്കാറില്ല .



അത്തരത്തിൽ നമ്മൾ ഡൗൺലോഡ് ചെയ്യുന്ന പല ആപ്ലികേഷനുകളിലും വൈറസുകൾ ഉണ്ടാകാനും സാധ്യതയുണ്ട് .അതുകൊണ്ടാണ് കഴിവതും ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും മാത്രം ആപ്ലികേഷനുകൾ ഡൗൺലോഡ് ചെയ്യുക എന്ന് പറയുന്നത് .



അതിനു കാരണം അത്തരത്തിൽ ഏതെങ്കിലും ആപ്ലിക്കേഷനുകളിൽ വൈറസ് ഉണ്ട് എന്ന് ഗൂഗിൾ ഡിറ്റെക്റ്റ് ചെയ്തുകഴിഞ്ഞാൽ അതിനെ ഉടൻ തന്നെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്യന്നതായിരിക്കും .അതുകൊണ്ടു തന്നെ സ്മാർട്ട് ഫോണുകളുടെ സുരക്ഷമുൻനിർത്തി കഴിവതും ഗൂഗിളിന്റെ പ്ലേ സ്റ്റോറുകളിൽ നിന്നും മാത്രം ആപ്ലികേഷനുകൾ ഡൗൺലോഡ് ചെയ്യുവാൻ നോക്കുക.



ഇപ്പോൾ വീണ്ടും ഒരു ആപ്ലികേഷനുകൾ കൂടി ഇപ്പോൾ പ്ലേ സ്റ്റോറുകളിൽ നിന്നും ഇപ്പോൾ ഗൂഗിൾ നീക്കം ചെയ്തിരിക്കുന്നു .സ്മാർട്ട് ടെലിവിഷൻ ആപ്പ് ആണ് ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറുകളിൽ നിന്നും ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നത് .Smart TV remote എന്നാണ് ഈ ആപ്ലിക്കേഷന്റെ പേര്.


ഈ Smart TV remote ആപ്ലികേഷനുകൾ നിങ്ങളുടെ സ്മാർട്ട് ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ ഉടൻ തന്നെ ഡിലീറ്റ് ചെയ്യേണ്ടതാണ് .Smart TV remote ആപ്ലികേഷനുകൾ അപടകാരിയായ Joker malware ഉണ്ട് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നത്

Post a Comment

أحدث أقدم