1000 പേർക്കാണ് സംസ്ഥാനത്ത് ഈ അധ്യായന വർഷം സ്കോളർഷിപ്പ് നൽകുന്നത്. ഒന്നാം വർഷത്തിൽ പഠിക്കുന്ന ബിരുദ വിദ്യാർത്ഥികൾക്ക് ആണ് സ്കോളർഷിപ്പിന് അർഹത ഉള്ളത്.
ഒന്നാം വർഷം 12,000 രൂപയും രണ്ടാമത്തെ വർഷം പതിനെട്ടായിരം രൂപയും മൂന്നാമത്തെ വർഷം 24,000 രൂപയും ലഭിക്കും. ബിരുദാനന്തര ബിരുദ പഠനത്തിലെ തുടർപഠനത്തിന് വേണ്ടി ഒന്നാമത്തെ വർഷം 40,000 രൂപയും രണ്ടാമത്തെ വർഷം 60,000 രൂപയും ഇവർക്ക് ലഭിക്കും.
അപേക്ഷ സമർപ്പിക്കുവാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ www.kshec.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് രജിസ്റ്റർ ചെയ്യണം. അപേക്ഷാഫോമിൽ എല്ലാ വിവരങ്ങളും നൽകിയതിനു ശേഷം ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം.
ഇതിനുശേഷം അപേക്ഷയുടെ കോപ്പി എടുത്ത് ആവശ്യമുള്ള രേഖകളും ചേർത്ത് പഠിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാന മേതാവിക്ക് നൽകേണ്ടതാണ്. 2022 ജനുവരി മാസം പത്താം തീയതി വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസരം നൽകിയിരിക്കുന്നത്.
കുട്ടികളുടെ പഠന ആവശ്യത്തിന് വളരെയധികം ഉപകാരപ്പെടുന്ന ഇയൊരു ആനുകൂല്യം ആരും തന്നെ നഷ്ടപ്പെടുത്തരുത്. അവസാന തീയതിക്കുള്ളിൽ അർഹതപ്പെട്ട എല്ലാ വിദ്യാർഥികളും അപേക്ഷ സമർപ്പിക്കുകയും ആനുകൂല്യങ്ങൾ കൈപ്പറ്റുവാനും ശ്രമിക്കുക.
വീഡിയോ കാണാൻ 👇
إرسال تعليق