ഭക്ഷ്യവിഷബാധ; 31 വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു





ഭക്ഷ്യവിഷബാധയെ തുടർന്ന് പൂനെയിൽ 31 വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുസ്ഗാവിലെ ഫ്ലോറ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ നവ് ഗുരുകുൽ പരിശീലന കേന്ദ്രത്തിലെ പെൺകുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.





ഡിസംബർ 25 ന് നടന്ന ഒരു പാർട്ടിയിൽ വിദ്യാർത്ഥികൾ ഭക്ഷണം കഴിച്ചിരുന്നു. ഇന്നലെ മുതൽ ഇവർക്ക് ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടു. തുടർന്നാണ് വിദ്യാർത്ഥിനികളെ ആശുപത്രിയിലേക്ക് മാറ്റിയത്. പൂനെയിലെ ഭോർ തെഹ്‌സിലിലെ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ വിശാൽ തൻപുരെ അറിയിച്ചു.





“എല്ലാ വിദ്യാർത്ഥികളും സുരക്ഷിതരാണ്, നിരീക്ഷണത്തിലാണ്. പ്രാദേശിക ഭരണകൂടം അന്വേഷണം ആരംഭിക്കുകയും സ്ഥലത്ത് നിന്ന് ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും സാമ്പിളുകൾ ശേഖരിക്കാൻ ഒരു സംഘത്തെ അയച്ചിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.



Post a Comment

أحدث أقدم