മിസ് കേരള പട്ടം 2021' സ്വന്തമാക്കി കണ്ണൂര്‍ സ്വദേശി ഗോപിക സുരേഷ്

കേരളത്തിന്റെ സൗന്ദര്യറാണിയായി കണ്ണൂര്‍ സ്വദേശി ഗോപിക സുരേഷ്. കൊച്ചിയില്‍ സംഘടിപ്പിച്ച മിസ് കേരള 2021 മത്സരത്തില്‍ 25 മത്സരാര്‍ത്ഥികളെ പിന്‍തളളിയാണ് ഗോപിക സൗന്ദര്യറാണി പട്ടം സ്വന്തമാക്കിയത്. ബെംഗളൂരുവില്‍ വിദ്യാര്‍ത്ഥിയാണ് ഗോപിക സുരേഷ്.

കേരളീയ, ലെഹംഗ, ഗൗണ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്. ആദ്യ രണ്ട് റൗണ്ടുകളിലും ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ച അഞ്ച് പേരെയാണ് ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്.

സംവിധായകന്‍ ജീത്തു ജോസഫും സംഗീത സംവിധായകന്‍ ദീപക് ദേവ് എന്നിവര്‍ വിധികര്‍ത്താക്കളായ മത്സരത്തില്‍ എറണാകുളം സ്വദേശി ലിസ്ലി ലിഫി ഫസ്റ്റ് റണ്ണറപ്പായും തൃശൂര്‍ സ്വദേശി ഗഗന ഗോപാല്‍ സെക്കന്റ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു.


Post a Comment

أحدث أقدم