പ്രത്യേകിച്ചും ഫേസ്ബുക്ക് ആപ്പ് ഒട്ടുമിക്ക ആളുകൾക്കും ഉണ്ടായിരിക്കും. ഇതിൽ തന്നെ പല തരത്തിലുള്ള ആകർഷണീയമായ ഓഫറുകൾ പലരും അയക്കുന്നുണ്ട്. ഫേസ്ബുക്ക് വഴി ആകർഷകമായ ഓഫറുകൾ നൽകി കൊണ്ട് ഒരു വ്യക്തിയുടെ നാലര ലക്ഷം രൂപയോളമാണ് തട്ടിയെടുത്തത്.
പോലീസ് നൽകിയ വിവരം അനുസരിച്ച് രണ്ട് പ്രതികളെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഫേക്ക് ഫേസ്ബുക്ക് അക്കൗണ്ട് പ്രൊഫൈലിൽ നിന്നും ആയിരിക്കും ഈ രീതിയിൽ ആകർഷണീയമായ മെസ്സേജുകൾ നിങ്ങൾക്ക് ലഭിക്കുക.
രാജ്യത്തിന് പുറത്തുള്ള ആളുകളാണ് ഈ രീതിയിൽ ഫേക്ക് പ്രൊഫൈൽ നിർമ്മിച്ച് പണം തട്ടിയെടുക്കുന്നതിന് ശ്രമിക്കുന്നത്. ആദ്യം സൗഹൃദം സ്ഥാപിക്കുകയും ഇതിനുശേഷം ആകർഷകമായ സമ്മാനം ലഭിച്ചിട്ടുണ്ട് എന്ന് അറിയിച്ചു കൊണ്ട് കൈയിലുള്ള ഫോട്ടോകളും വിശ്വസനീയമായ മറ്റു രേഖകളും അയക്കും.
ഇൻകം ടാക്സിൽ ചെറിയ ഒരു തുക അടച്ചെങ്കിൽ മാത്രമായിരിക്കും സമ്മാനം ലഭിക്കുക എന്നും അറിയിക്കും. ഫേസ്ബുക്ക് അക്കൗണ്ട് യൂസ് ചെയ്യുന്നവരെ ഉദ്ദേശിച്ചുകൊണ്ടാണ് ഈ രീതിയിലുള്ള തട്ടിപ്പുകൾ നടക്കുന്നത്.
ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്നവർ ഈ കാര്യം ശ്രദ്ധിക്കണം. അപരിചിതരുമായ ആളുകളോട് ചാറ്റ് ചെയ്യുന്നതും ഫ്രണ്ട് റിക്വസ്റ്റ് അക്സെപ്റ്റ് ചെയ്യുന്നതും ഒഴിവാക്കുക.
إرسال تعليق