വിദേശത്തുനിന്ന് ഇന്ത്യയിലെത്തി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലെ വർധന ആശങ്കയുണ്ടാക്കുന്നതാണ്. ഇവര്‍ക്ക് ഒമിക്രോണാണോ എന്ന് തിരിച്ചറിയുന്നതിന് 300ലധികം സാമ്പിളുകള്‍ സംസ്ഥാനങ്ങള്‍ ജനിതക ശ്രേണികരണത്തിനയച്ചു. മുംബൈയില്‍ മാത്രം വിദേശത്തുനിന്ന് മടങ്ങിയെത്തിയ 288 പേരൂടെ സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിനായച്ചതായി മേയര്‍ കിശോരി പെഡ്നേക്കര്‍ അറിയിച്ചു.
ഈ പരിശോധന ഫലങ്ങഖള്‍ വരുന്നതോടെ രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായേക്കും. നവംബര്‍ 28നും ഡിസംബര്‍ 1നുമിടയില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് ബംഗ്ലൂരുവിലെത്തിയ 5 പേരെക്കുറിച്ച് വിവരമില്ലെന്ന് ബംഗ്ലൂരു നഗരസഭ ആധികൃതര്‍ അറിയിച്ചു. ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. വിേദശത്തുനിന്നെത്തി തെറ്റായ മൊബൈല്‍ നമ്പറുകള്‍ നല്‍കിയ പതിമൂന്ന് പേരെ കണ്ടെത്താന്‍ ഉത്തര്‍പ്രദേശ് പൊലീസും ശ്രമമാരംഭിച്ചു.
إرسال تعليق