മസ്റ്ററിംഗ് പ്രക്രിയ നടത്താൻ സാധിക്കാതെ പോയ ആളുകൾക്ക് വീണ്ടുമൊരു അവസരം നൽകണം എന്നുള്ള ശുപാർശകളും പരാതികൾ ഉയർന്നു വന്നിരുന്നുവെങ്കിലും ഇതുവരെയും സർക്കാരിന്റെ ഭാഗത്തു നിന്നും ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.
സംസ്ഥാന സർക്കാർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും ഇയൊരു അവസ്ഥയ്ക്ക് കാരണമാകുന്നു. വിധവ അവിവാഹിത പെൻഷൻ വാങ്ങുന്നവർ കൃത്യസമയത്തു തന്നെ രേഖകൾ സമർപ്പിക്കേണ്ടത് അനിവാര്യമാണ്.
ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുക മസ്റ്ററിങ് പ്രോസസ് പൂർത്തീകരിക്കുക എന്നിവയും അതാത് സമയങ്ങളിൽ പൂർത്തീകരിക്കേണ്ടത് അനിവാര്യമാണ്. അർഹരായ ഗുണഭോക്താക്കളുടെ കൈകളിലേക്കാണ് ആനുകൂല്യം എത്തിച്ചേരുന്നത് എന്ന് സംസ്ഥാനസർക്കാരിന് ഇതിലൂടെ ബോധ്യപ്പെടുന്നു.
മസ്റ്ററിംഗ് പ്രക്രിയ നടത്തുവാനും സർട്ടിഫിക്കറ്റുകൾ ഹാജരാക്കുവാൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും ഇനി അറിയിപ്പുകൾ എത്തുന്ന സമയത്ത് കൃത്യമായിത്തന്നെ നിർവഹിക്കുവാൻ ഗുണഭോക്താക്കൾ ശ്രദ്ധിക്കണം. ചില പഞ്ചായത്തുകളിൽ രേഖകൾ സ്വീകരിക്കുന്ന സമയമാണ് നിലവിൽ.
പെൻഷൻ വാങ്ങുന്ന ഗുണഭോക്താവിന്റെ കൈയ്യിൽ നിന്നും എല്ലാവർഷവും വരുമാന സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണമെന്ന് പുതിയ നടപടിയാണ് സർക്കാരിന്റെ ഭാഗത്തു നിന്നും വരാൻ പോകുന്നത്.
ഒരു ലക്ഷത്തിന് മുകളിൽ വരുമാനം ഉള്ള ആളുകൾ പെൻഷൻ വാങ്ങുന്നുണ്ട് എന്ന് സർക്കാരിന് ബോധ്യപ്പെട്ടത് മൂലമാണ് ഇയൊരു നടപടി കൂടി കൊണ്ടുവരുന്നത്. വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കുന്ന കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തു നിന്നും തീരുമാനം വന്നുകഴിഞ്ഞാൽ എല്ലാ വർഷവും മുടങ്ങാതെ മറ്റു രേഖകൾ സമർപ്പിക്കുന്നതിന്റെ കൂടെ തന്നെ വരുമാന സർട്ടിഫിക്കറ്റ് കൂടി ഗുണഭോക്താവിന് സമർപ്പിക്കേണ്ടതതായി വരും.
إرسال تعليق