ഇക്കാര്യം ചെയ്തിരിക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ നിങ്ങൾ അറിയാതെ മറ്റാർക്കും നിങ്ങളുടെ മൊബൈൽ ഫോണിൽ അപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കുന്നതല്ല. മൊബൈൽ ഫോൺ ഹാക്ക് ആവാതെ സൂക്ഷിക്കാം.







ദിനംപ്രതി ആയിരക്കണക്കിന് ആപ്ലിക്കേഷനുകളാണ് പ്ലേസ്റ്റോറുകളിൽ പുതിയത് ഇറങ്ങുന്നത്. എന്നാൽ ഇത്തരം അപ്ലിക്കേഷനുകൾ ശ്രദ്ധിക്കാതെ പ്ലേസ്റ്റോറിൽ നിന്ന് അല്ലാതെ മറ്റേതെങ്കിലും തരത്തിൽ മൊബൈൽ ഫോണുകളിൽ കയറുകയാണെങ്കിൽ നിങ്ങളുടെ മൊബൈൽ ഫോണുകൾ വളരെ എളുപ്പം തന്നെ ഹാക്ക് ആവുന്നതാണ്. അതുകൊണ്ടുതന്നെ എങ്ങനെയാണ് ആൻഡ്രോയ്ഡ് മൊബൈലുകളിൽ ഇത്തരം അപ്ലിക്കേഷനുകൾ കയറാതെ സൂക്ഷിക്കാം എന്നു നോക്കാം.




നമ്മളറിയാതെ തന്നെ മറ്റു അപ്ലിക്കേഷനുകൾ നമ്മുടെ മൊബൈൽ ഫോണുകളിൽ കയറുന്ന മൂലവും മൊബൈൽ ഫോൺ ഹാക്ക് ചെയ്യപ്പെടാറുണ്ട്. ഇതിന് ഉത്തമ ഉദാഹരണമാണ് നമ്മൾ അറിയുന്ന ഒരു വ്യക്തിക്ക് നമ്മൾ മൊബൈൽ കൊടുക്കുന്ന പക്ഷം ആ വ്യക്തി വെറും രണ്ടു സെക്കൻഡ് കൊണ്ട് തന്നെ ഒരു അപ്ലിക്കേഷൻ നമ്മുടെ മൊബൈൽ ഫോണിലേക്ക് കയറ്റുകയും പിന്നീട് ആ അപ്ലിക്കേഷൻ വെച്ച് നമ്മുടെ മൊബൈൽ ഹാക്ക് ചെയ്യപ്പെടുകയും ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇവിടെ പറഞ്ഞിരിക്കുന്ന ഈ കാര്യം ശ്രദ്ധിക്കുകയാണെങ്കിൽ പുറമേ നിന്ന് ഒരു വ്യക്തിക്കും നമ്മുടെ മൊബൈൽ ഫോണിൽ നമ്മളറിയാതെ മറ്റ് അപ്ലിക്കേഷനുകൾ കയറ്റുവാൻ സാധിക്കുന്നതല്ല.




ഇതിനായി പ്ലേസ്റ്റോറിൽ നിന്ന് ബ്ലോക്ക് ആപ്പസ്‌ (block apps ) എന്ന ഒരു അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്. അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തതിനുശേഷം അതിൽ കാണുന്ന മൂന്നു പെർമിഷൻ ഓക്കേ കൊടുക്കക. പിന്നീട് വരുന്ന ഇന്റർഫേസിൽ പ്ലസ് ഐക്കൺ സെലക്ട് ചെയ്തു കൊണ്ട് പ്ലേസ്റ്റോർ, എക്സെൻഡർ, വാട്സപ്പ്, ഫയൽ മാനേജർ എന്നിങ്ങനെ അപ്ലിക്കേഷനുകൾ കയറ്റാൻ സാധ്യതയുള്ള എല്ലാ ആപ്ലിക്കേഷനുകളും ബ്ലോക്ക് ചെയ്യാവുന്നതാണ്.



 
ഇങ്ങനെ ബ്ലോക്ക് ചെയ്തു കഴിഞ്ഞാൽ പിന്നീട് വരുന്ന ഇന്റർഫേസ് ബ്ലോക്ക് നൗ ( block now ) എന്ന ഓപ്ഷൻ സെലക്ട് ചെയ്തു കൊണ്ട് എത്ര സമയത്തേക്ക് ബ്ലോക്ക് ചെയ്യേണ്ടത് എന്നുള്ള കാര്യങ്ങൾ എല്ലാം നമുക്ക് നിശ്ചയിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ നമ്മൾ കൊടുത്തിരിക്കുന്ന സമയത്തേക്ക് ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുന്ന അപ്ലിക്കേഷനുകൾ ഒരുകാരണവശാലും തുറക്കാൻ സാധിക്കുന്നതല്ല. അതുകൊണ്ടുതന്നെ ഇനി മറ്റേ ആർക്കെങ്കിലും മൊബൈൽ ഫോണുകൾ കൈമാറുന്നതിന് മുന്നേ ഇങ്ങനെ ചെയ്യുന്നത് വളരെ ഉപകാരപ്രദമായിരിക്കും.



Post a Comment

أحدث أقدم