രാമക്ഷേത്ര നിർമാണം തടയാൻ ആർക്കും കഴിയില്ല: അമിത് ഷാ






അയോധ്യയിൽ രാമക്ഷേത്രം പണിയുന്നത് ആർക്കും തടയാൻ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാമക്ഷേത്ര നിർമ്മാണം തടയാൻ എസ്പിയും ബിഎസ്‌പിയും കോൺഗ്രസും വളരെയധികം പരിശ്രമിച്ചു. നിങ്ങളുടെ എല്ലാ ശക്തിയും ഉപയോഗിക്കുക, വെല്ലുവിളിക്കാൻ ഞാൻ ഇവിടെയുണ്ട് – അമിത് ഷാ പറഞ്ഞു.





ഏതാനും മാസങ്ങൾക്കുള്ളിൽ ശ്രീരാമന്റെ മഹത്തായ ക്ഷേത്രം ഇവിടെ ഉയരും. ജനങ്ങൾക്ക് നൽകുന്ന എല്ലാ വാഗ്ദാനങ്ങളും ബിജെപി പാലിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഉത്തർപ്രദേശിലെ ഹർദോയിൽ ‘ജൻ വിശ്വാസ് യാത്ര’യെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രചാരണത്തിന്റെ ഭാഗമായിയാണ് ഷാ സംസ്ഥാനത്ത് എത്തിയത്.



Post a Comment

أحدث أقدم