അയൺ ബോക്സ് നന്നായി ഉപയോഗിക്കുന്ന വ്യക്തികൾക്ക് അറിയാൻ സാധിക്കും അയൺ ബോക്സിൽ നാമ്മൾ അറിയാതെ തന്നെ ചിലപ്പോൾ കറകൾ പറ്റി പിടിച്ചേക്കാം എന്ന കാര്യം. പലതരത്തിലുമുള്ള കറകൾ അയൺ ബോക്സിന്റെ അടിയിൽ ഉണ്ടായെന്നുവരാം. ഇത്തരം കറകൾ നേരായ രീതിയിൽ വൃത്തിയാക്കിയില്ലെങ്കിൽ പിന്നീട് ഒരു വസ്ത്രം തേക്കുമ്പോൾ ആയിരിക്കും അതിന്റെ പ്രതിഫലം മനസ്സിലാക്കുക.
അഥവ ഒരു വെള്ള വസ്ത്രം ആണ് നാം ഇങ്ങനെ കറപിടിച്ച അയൺ ബോക്സ് ഉപയോഗിച്ചുകൊണ്ട് തേക്കുന്നത് എങ്കിൽ, ചിലപ്പോൾ പിന്നീട് ആ വസ്ത്രം ഉപയോഗിക്കാൻ സാധിക്കാതെ വരെ വന്നേക്കാം. അതുകൊണ്ടുതന്നെ നാം ഇവിടെ പറയാൻ പോകുന്ന ഈ ചെറിയ വിദ്യ വളരെ അത്യാവശ്യ സന്ദർഭങ്ങളിൽ നിങ്ങൾക്ക് ഉപകാരപ്പെടുന്നതാണ്. എങ്ങനെയാണ് ഇത്തരത്തിൽ കറകൾ പിടിച്ചിരിക്കുന്ന അയൺ ബോക്സിന്റെ അടിവശം വളരെ എളുപ്പം തന്നെ വൃത്തിയാക്കാം എന്ന് നോക്കാം.
ഇവിടെ രണ്ട് വിദ്യകളാണ് പറഞ്ഞു തരുന്നത്. ഇതിൽ നിങ്ങൾക്ക് ഏതാണ് ഉചിതം എന്ന് തോന്നുന്നത് എങ്കിൽ അത് ഉപയോഗിക്കാവുന്നതാണ്. ആദ്യത്തെ വിദ്യ അനുസരിച്ച്, അയൺ ബോക്സ് വൃത്തിയാക്കാനായി ആകെ വേണ്ടത് പാരസെറ്റമോൾ ഗുളികയാണ്. സാധാരണയായി വീടുകളിൽ സൂക്ഷിച്ചു വയ്ക്കുന്നതാണ് ഇത്തരം ഗുളികകൾ. അതുകൊണ്ടുതന്നെ ഏതൊരു വ്യക്തിക്കും ഈ വിദ്യ പരീക്ഷിക്കാവുന്നതാണ്.
ഇതിനായി ആദ്യം അയൺ ബോക്സ് നല്ലരീതിയിൽ ചൂടാക്കുക. ശേഷം അയൺ ബോക്സിൽ കറ പറ്റിപ്പിടിച്ചിരിക്കുന്ന ഭാഗത്ത് പാരസെറ്റമോൾ ഗുളിക നന്നായി ഉരച്ച് തേച്ചുപിടിപ്പിക്കുക. ശേഷം ഒരു തുണിയോ ടിഷ്യൂപേപ്പറോ ഉപയോഗിച്ചുകൊണ്ട് നന്നായി തുടച്ചു കളയുകയാണെങ്കിൽ കറകൾ എല്ലാം വളരെ നിസ്സാരം പോകുന്നതാണ്. രണ്ടാമത്തെ വിദ്യ പരീക്ഷിക്കുവാനായി ആകെ വേണ്ടത് ഉപ്പാണ്.
പാരസെറ്റമോളിന്റെ പകരം ഉപ്പ് ഉപയോഗിച്ചുകൊണ്ട് നന്നായി ഉരസി കൊടുക്കുക. എന്നാൽ ഇത് കുറച്ച് സമയം പിടിക്കുന്ന ജോലിയാണ്. അതുകൊണ്ടുതന്നെ ആദ്യത്തെ വിദ്യയാണ് കുറച്ചുകൂടി സമയലാഭം ഉണ്ടാക്കുക. മേൽ പറഞ്ഞിരിക്കുന്ന ഈ രണ്ട് വിദ്യ നിങ്ങൾക്ക് ഉപകാരപ്പെടുകയാണെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കലിലേക്കും ഇത് എത്തിക്കുക.
إرسال تعليق