കേരളത്തിൽ മറ്റ് ജില്ലകളിലേക്ക് പക്ഷിപ്പനി വ്യാപിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ ഇതുവരെയും ഉറപ്പിക്കാൻ സാധിച്ചിട്ടില്ല. ആലപ്പുഴ ജില്ലകളിൽ ആയിരക്കണക്കിന് താറാവുകളെ ആണ് പക്ഷിപ്പനി ബാധിച്ചത്.
കോട്ടയം ജില്ലയിലും സമാന ലക്ഷണങ്ങൾ കണ്ടുവരുന്നുണ്ട്. പക്ഷിപ്പനി സ്വീകരിച്ച മേഖലകളിൽ താറാവ് വളർത്തുപക്ഷികൾ ഇവയുടെ മുട്ടകൾ കാഷ്ടം എന്നിവ നിരോധിച്ചിരിക്കുകയാണ്. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴി ഇറച്ചിയും മുട്ടയും കഴിക്കുന്ന ആളുകൾ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
ഭക്ഷണം പാകം ചെയ്തു കഴിക്കുമ്പോൾ ഇറച്ചിയും മുട്ടയും എല്ലാം നല്ലപോലെ വേവിച്ചു വേണം കഴിക്കുവാൻ. നന്നായി വേവിച്ച് കഴിക്കുകയാണെങ്കിൽ സുരക്ഷിതമാണ് എന്ന് ലോക ആരോഗ്യ സംഘടനകൾ വ്യക്തമാക്കി. ഇറച്ചിയും മുട്ടയും നന്നായി വേവിക്കുന്നത് വഴി വൈറസുകൾ ചത്തുപോകും.
ബുൾസെ കഴിക്കുന്നതും പകുതി വേവിച്ച ഇറച്ചി കഴിക്കുന്നതും എല്ലാവരും ഒഴിവാക്കണം. പക്ഷികളിൽ കടുത്ത ശ്വാസ സംബന്ധമായ പ്രശ്നമുണ്ടാക്കുന്ന രോഗമാണിത്. പക്ഷികളിൽ നിന്നും മറ്റു പക്ഷികളിലേക്ക് അവയുടെ സ്രവങ്ങൾ വഴി പടരും.
വായ മൂക്ക് കണ്ണ് എന്നിവയിലൂടെയാണ് മനുഷ്യരിലേക്ക് ഈ രോഗം പടരുന്നത്.രോഗം ബാധിച്ച പക്ഷികളുമായി സുരക്ഷിതമല്ലാത്ത രീതിയിൽ ഇടപഴകുമ്പോൾ ഉം ഈ രോഗം മനുഷ്യരിലേക്ക് പടരും. കേരളത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ ജാഗ്രതയോടെ പൊതുജനങ്ങൾ മുന്നോട്ടുപോകണം.
വീഡിയോ കാണാൻ 👇
إرسال تعليق