പ്രത്യേകമായുള്ള നിർദ്ദേശമാണ് ടെലികോം കമ്പനിയുടെ ഭാഗത്തു നിന്നും വന്നിരിക്കുന്നത്. ഭൂരിഭാഗം ആളുകളും രണ്ട് സിം കാർഡുകൾ ഉപയോഗിക്കുന്നവരാണ്. എന്ത് പർപ്പസിനാണ് രണ്ട് സിം കാർഡ് ഉപയോഗിക്കുന്നത് എന്ന് അറിയാൻ ഇനി വേരിഫിക്കേഷൻ നടപടി സ്വീകരിക്കാനായി ടെലികോം കമ്പനി ഒരുങ്ങുകയാണ്.
ഒരു വ്യക്തിക്ക് സ്വന്തം പേരിൽ ഒമ്പത് സിംകാർഡുകൾ വരെയാണ് എടുത്തു വയ്ക്കുവാൻ സാധിക്കുക. 9 സിം കാർഡിന് കൂടുതൽ ഒരു വ്യക്തിക്ക് ഉണ്ട് എങ്കിൽ യാതൊരു അറിയിപ്പും കൂടാതെ അത് റദ്ദ് ചെയ്യാനുള്ള നടപടിയിലേക്ക് ആണ് ഒരുങ്ങുന്നത്.
റീ വെരിഫിക്കേഷൻ പ്രോസസ് കംപ്ലീറ്റ് ചെയ്താൽ മാത്രമേ തുടർന്ന് സിംകാർഡ് ഉപയോഗിക്കുവാൻ സാധിക്കുകയുള്ളൂ. രണ്ടിൽ കൂടുതൽ സിം കാർഡ് ഉപയോഗിക്കുന്നവർക്ക് വെരിഫിക്കേഷൻ പ്രോസസ് ഉണ്ടായിരിക്കും.
9 സിം കാർഡിന് കൂടുതലുള്ളവർക്ക് യാതൊരു വെരിഫിക്കേഷനും കൂടാതെ റദ്ദ് ചെയ്യാനുള്ള നടപടിയാണ് കൊണ്ടുവരുന്നത്. ഓൺലൈൻ തട്ടിപ്പുകൾ ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. വ്യാജ സിം കാർഡുകൾ ഉപയോഗിച്ചാണ് പല തട്ടിപ്പ് സംഘവും പ്രവർത്തിക്കുന്നത്.
ഇതുകൊണ്ടാണ് ടെലികോം കമ്പനി പുതിയ തീരുമാനമെടുത്തിരിക്കുന്നത്. വെരിഫിക്കേഷൻ പ്രോസസ് ടെക്സ്റ്റ് മെസ്സേജ് ആയും കോൾ രൂപത്തിലും നിങ്ങൾക്ക് ലഭ്യമാകും. 30 ദിവസത്തിനുള്ളിൽ പൂർത്തിയാക്കിയാൽ മാത്രമായിരിക്കും നിങ്ങൾക്ക് പിന്നീട് ഉപയോഗിക്കുവാൻ സാധിക്കുക.
ഇങ്ങനെ ചെയ്തില്ല എങ്കിൽ ഔട്ട്ഗോയിംഗ് സർവീസ് നിങ്ങൾക്ക് ലഭിക്കുകയില്ല. 45 ദിവസങ്ങൾക്കുള്ളിൽ വെരിഫിക്കേഷൻ പ്രോസസ് ചെയ്യാത്തവർക്ക് ഇൻകമിംഗ് സേവനവും ലഭിക്കുകയില്ല.
إرسال تعليق