അഭയാർഥി ക്യാംപ് കത്തിക്കുന്ന സിനിമാ രംഗം ഭാരതപ്പുഴയോരത്ത്; വിവാദം SNEWS





കുറ്റിപ്പുറം: സിനിമാ ചിത്രീകരണത്തിനെത്തിയ സംഘം ഭാരതപ്പുഴയിലെ മണൽപരപ്പിൽ മാലിന്യം ഉപേക്ഷിച്ചു മടങ്ങിയതായി പരാതി. അന്യഭാഷാ സിനിമയുടെ ചിത്രീകരണത്തിനായി കുറ്റിപ്പുറം നിളയോരം പാർക്കിന് സമീപത്തെ മണൽപരപ്പിൽ എത്തിയ സംഘമാണ് തുണികൾ അടക്കമുള്ള അവശിഷ്ടങ്ങൾ മണൽപരപ്പിൽ ഉപേക്ഷിച്ചു മടങ്ങിയത്. അഭയാർഥി ക്യാംപ് കത്തിക്കുന്ന രംഗമാണ് കഴിഞ്ഞ ദിവസം രാത്രി പുഴയിൽ ചിത്രീകരിച്ചതെന്ന് പറയുന്നു.





ഇതിന്റെ അവശിഷ്ടങ്ങളും ചാക്കിൽ കെട്ടിയ മറ്റു മാലിന്യങ്ങളുമാണ് ഉപേക്ഷിച്ചത്.ചിത്രീകരണത്തിനായി പുഴയിൽ കൂടാരങ്ങൾ കത്തിക്കാൻ അനുമതി നൽകിയതിനെതിരെയും പരാതിയുണ്ട്. സംഭവം വിവാദമായതോടെ ചിലർ പുഴയിലെ മാലിന്യം കൂട്ടിയിട്ടു കത്തിച്ചു. പുഴയിൽ ഉപേക്ഷിച്ച മാലിന്യം നീക്കം ചെയ്യാനാണ് പൊലീസ് നിർദേശം നൽകിയിരുന്നതെങ്കിലും ഇത് അവഗണിച്ച് പുഴയിൽതന്നെ കത്തിക്കുകയായിരുന്നു. സിനിമാ ചിത്രീകരണത്തിന് അനുവാദം ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയവരോട് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ടെന്നു സിഐ പറഞ്ഞു.



Post a Comment

أحدث أقدم