വീട്ടമ്മയെ വെട്ടി പിഞ്ചു കുഞ്ഞുമായി കടന്നു; കുഞ്ഞിനെ രക്ഷിച്ചത് വാതിൽ വെട്ടിപ്പൊളിച്ച്





വീട്ടമ്മയെ വെട്ടിയ ശേഷം രണ്ടര വയസ്സുള്ള കുഞ്ഞുമായി കടന്ന അയൽവാസിയായ യുവാവിനെ പൊലീസ് സാഹസികമായി കീഴടക്കി. കുഞ്ഞിനെ പ്രതിയുടെ വീട്ടിൽ നിന്ന് ഫയർ ഫോഴ്സ് വാതിൽ വെട്ടിപ്പൊളിച്ചു രക്ഷപ്പെടുത്തി. അടിമയായ വഴുതൂർ കല്പിതത്തിൽ കിരൺ (26) ആണ് വീട്ടമ്മയും അയൽവാസിയുമായ വഴുതൂർ രവി മന്ദിരത്തിൽ നീനയെ (65) വെട്ടിയ ശേഷം കുഞ്ഞുമായി കടന്നത്.





പൊലീസ് കീഴ്പ്പെടുത്തിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഇയാൾ അമിത ലഹരിക്ക് അടിമയാണെന്നു പൊലീസ് പറഞ്ഞു. മകൻ വൈശാഖിന്റെ രണ്ടര വയസ്സുള്ള മകൻ തനയ്‌ ദേവനുമായി ഗേറ്റിനടുത്ത് നിൽക്കുകയായിരുന്നു നീന. പൊടുന്നനെ വെട്ടുകത്തിയുമായി എത്തിയ കിരൺ ഇവരെ തുരുതുരെ വെട്ടുകയായിരുന്നു. ആക്രമണത്തിൽ നീനയുടെ കഴുത്തിനും ചെവിയ്ക്കും മുറിവുണ്ടായി.






തുടർന്നു കുഞ്ഞുമായി കടന്നു കളയുകയായിരുന്നു. നീനയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് പൊലീസിലും ഫയർ ഫോഴ്സിലും വിവരം അറിയിച്ചത്. അഗ്നി ശമന സേനയെത്തി വീടിന്റെ പുറംവാതിൽ തുറന്ന് രക്ഷിക്കുകയായിരുന്നു. പ്രതി വീട്ടിലും ബഹളമുണ്ടാക്കാറുണ്ടെന്നും പോലീസ് പറഞ്ഞു



Post a Comment

أحدث أقدم