ചെടികളും പെട്ടെന്ന് പൂക്കാനും ധാരാളം കായ് പിടിക്കാനും ചകിരിച്ചോർ വീട്ടിൽ തന്നെ തയ്യാറാക്കാം







എല്ലാ തരത്തിലും ഉള്ള ചെടികളും പെട്ടെന്ന് പൂക്കാനും അതുപോലെ തന്നെ ധാരാളം കായ് പിടിക്കാനും സഹായകമാകുന്ന ചകിരിച്ചോർ വീട്ടിൽ തന്നെ എങ്ങനെ തയ്യാറാക്കാം എന്നതാണ് ഇവിടെ സംസാരിക്കാൻ  പോകുന്നത്. സാധാരണ നാളികേരം പൊതിച്ചു കഴിഞ്ഞാൽ കിട്ടുന്ന ചകിരി ഒന്നോ രണ്ടോ ദിവസം വെള്ളത്തിൽ ഇട്ടു  വയ്ക്കുക. ഒന്നോ രണ്ടോ ദിവസത്തിനു ശേഷം ഇതിലെ മുകളിലും താഴെയുമുള്ള കട്ടിയുള്ള ഭാഗം വെട്ടി കളയുക.



ഇനി ഇതിലെ ചകിരിച്ചോർ എല്ലാം കട്ട് ചെയ്തോ അല്ലെങ്കിൽ പിച്ചിയോ എടുക്കാവുന്നതാണ്. ഇനി ഇത് നല്ലതുപോലെ കഴുകി മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. 
കാരണം ഈ ചകിരിച്ചോറിലെ ഒരു ഘടകം ചെടികളുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതുകൊണ്ടാണ് വെള്ളത്തിൽ നല്ലതുപോലെ കഴുകണം എന്ന് പറയുന്നത്. ഇനി ഇതിനെ ചെറിയ കഷണങ്ങളാക്കി മാറ്റണം.
അതിനു വേണ്ടി കത്രിക ഉപയോഗിച്ചോ അല്ലെങ്കിൽ വെട്ടുകത്തി ഉപയോഗിച്ചോ വളരെ ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. വളരെ കുറച്ചു ചകിരിയിൽ നിന്ന് തന്നെ ധാരാളം ചകിരിച്ചോർ ഉണ്ടാക്കാൻ സാധിക്കുന്നതാണ്. ഇതിനെ മൂന്ന് – നാലു പ്രാവശ്യം കഴുകിയതിനു ശേഷം മണ്ണിൽ മിക്സ് ചെയ്ത് ചെടികൾക്ക് വളമായി ഉപയോഗിക്കാം.



കടയിൽ നിന്നും കിട്ടുന്നത് പോലെ വളരെ ചെറിയ കഷ്ണങ്ങൾ അഥവാ പൊടിയായി ചകിരിച്ചോറ് കിട്ടണം എന്നുണ്ടെങ്കിൽ ഇതിനെ മിക്സിയിലിട്ട് അടിക്കേണ്ടതായി വരും.




മിക്സിയിൽ അടിക്കുന്നതിനു മുൻപ് വളരെ നീളത്തിലുള്ള കഷ്ണങ്ങൾ ഉണ്ടെങ്കിൽ ഇവ മിക്സിയുടെ ബ്ലഡിനു ഉള്ളിൽ കുടുങ്ങി ബ്ലേഡ് കേടാവാൻ ഉള്ള സാധ്യതയുണ്ട്. അതുകൊണ്ട് ആണ് അതിനെ കത്രിക ഉപയോഗിച്ച് ചെറുതാക്കി മുറിക്കുന്നത്. വീട്ടിൽ ഉള്ളതിൽ വെച്ച് വലിപ്പത്തിലുള്ള ജാറിൽ ആണ് ചകിരിച്ചോറ് പൊടിച്ച് എടുക്കേണ്ടത്.
മിക്സിയുടെ ജാറിന്റെ പകുതി വരെ ചകിരിച്ചോറ് ഇട്ട ശേഷം ചകിരിച്ചോറിന്റെ മുകളിൽ നിൽക്കുന്നത് വരെ വെള്ളം ഒഴിക്കുക. ശേഷം മിക്സിയിലിട്ട് ജസ്റ്റ്‌ ഒന്ന്  പൊടിച്ച് എടുക്കാം. ഒന്നോ രണ്ടോ പ്രാവശ്യം മിക്സി ഓൺ ചെയ്ത് ഓഫ് ചെയ്താൽ മതിയാകും.



 അതിനുശേഷം ഇതിലെ വെള്ളം പിഴിഞ്ഞു കളഞ്ഞ് കിട്ടുന്ന ചകിരിച്ചോറ് ഉപയോഗിക്കാം.
ഈയൊരു പ്രതിസന്ധി കാലഘട്ടത്തിൽ പുറത്തു നിന്നും പോയി ചകിരിച്ചോർ വാങ്ങാതെ വീട്ടിൽ തന്നെ ഇനി ഉണ്ടാക്കാമല്ലോ. എല്ലാ തരത്തിലുള്ള ചെടികൾക്കും വളരെ നല്ല ഒരു വളമാണ് ചകിരിച്ചോറ്. അതുകൊണ്ടുതന്നെ എല്ലാവരും വീട്ടിൽ ഒരു പ്രാവശ്യം ട്രൈ ചെയ്തു നോക്കുമല്ലോ



Post a Comment

أحدث أقدم