നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ട് ഈ രീതിയിൽ ആണോ. ആണെങ്കിൽ സൂക്ഷിക്കണം. ഔദ്യോഗിക അറിയിപ്പുകൾ പുറത്തുവിട്ട് വാട്സ്ആപ്പ്. കൂടുതൽ അറിയൂ..








ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു ആപ്ലിക്കേഷനാണ് വാട്സ്ആപ്പ്. വാട്സാപ്പ് ഉപയോഗിക്കുന്നവർക്ക് പ്രധാനപ്പെട്ട അറിയിപ്പാണ് നിലവിൽ വന്നിരിക്കുന്നത്. 20 ലക്ഷത്തോളം വരുന്ന വാട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചു കഴിഞ്ഞിരിക്കുന്നു.
വ്യാജമായ വാർത്തകൾ പ്രചരിപ്പിക്കുകയും സർവീസ് ചട്ടങ്ങൾക്ക് എതിരായ കാര്യങ്ങൾ പ്രവർത്തിക്കുകയും ചെയ്തത് കൊണ്ടാണ് ഇത്രയും ആളുകളുടെ വാട്സ്ആപ്പ് അക്കൗണ്ട് നിരോധിച്ചത്.




വാട്സ്ആപ്പ് നൽകുന്ന ഏൻഡ് ടു ഏൻഡ് എൻക്രിപ്ഷൻ നിരവധി ആളുകൾ ദുരുപയോഗം ചെയ്യുന്നുണ്ട്. ഇത്തരത്തിൽ ചെയ്യരുത് എന്ന് വാട്സ്ആപ്പ് അറിയിച്ചിരിക്കുകയാണ്. കർശനമായ പരിശോധന നടത്തുകയും ഇത്തരത്തിൽ അക്കൗണ്ടുകൾ കണ്ടെത്തുകയും ആണെങ്കിൽ ബാൻ ചെയ്യുമെന്ന് വാട്സ്ആപ്പ് അറിയിച്ചു.
തേർഡ് പാർട്ടി ആപ്ലിക്കേഷനുകൾ ആയ വാട്സപ്പ് ഡെൽറ്റ, വാട്സ്ആപ്പ് ബീറ്റ ഉപയോഗിക്കുക, കോൺടാക്ടിൽ ഇല്ലാത്ത ആളുകൾക്ക് മെസ്സേജുകൾ തുടർച്ചയായി അയച്ചു കൊണ്ടിരിക്കുക, നിരവധി ആളുകൾ നമ്പർ ബ്ലോക്ക് ചെയ്യുക, വ്യാജ അക്കൗണ്ടുകൾ നിർമ്മിക്കുക, അക്കൗണ്ടിന് എതിരെ പരാതികൾ നിരവധി ഉയർന്നു വരുക, എന്നിങ്ങിനെ കാര്യങ്ങൾ ഉണ്ടാവുകയാണെങ്കിൽ ഇത്തരം എക്കൗണ്ടുകൾ നിരോധിക്കും.




ഭീഷണി സന്ദേശങ്ങൾ അയക്കുക, മാൽവെയർ ലിങ്കുകൾ ഷെയർ ചെയ്യുക, അസ്ലീല ക്ലിപ്പുകൾ ഈ രീതിയിൽ സർവീസ് ചട്ടങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള എന്തെങ്കിലും നടപടി നിങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായാൽ വാട്സ്ആപ്പ് അക്കൗണ്ട് ബാൻ ചെയ്യുമെന്ന് വാട്സ്ആപ്പ് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. എല്ലാ വാട്സ്ആപ്പ് ഉപയോക്താക്കളും ഈ കാര്യം ശ്രദ്ധിക്കണം.



Post a Comment

أحدث أقدم