15 മിനുട്ടിൽ ഫുൾ ചാർജ്; ഷവോമി 11 ഐ ഹൈപ്പർ ചാർജ് 5G ഇന്ത്യയിലെത്തി



ഷവോമി 11 ഐ, ഷവോമി 11 ഐ ഹൈപ്പർ ചാർജ് എന്നീ ഫോണുകളുടെ ലോഞ്ചിംഗാണ് ഇന്ന് നടന്നത്

15 മിനുട്ട് കൊണ്ട് ബാറ്ററി ഫുൾചാർജാക്കാൻ സഹായിക്കുന്ന ഹൈപ്പർ ചാർജ് ടെക്നോളജിയുള്ള ആദ്യ മൊബൈൽ ഫോണായ ഷവോമി 11 ഐ ഹൈപ്പർ ചാർജ് 5G ഇന്ത്യയിലെത്തി. ഷവോമി 11 ഐ, ഷവോമി 11 ഐ ഹൈപ്പർ ചാർജ് എന്നീ ഫോണുകളുടെ ലോഞ്ചിംഗാണ് ഇന്ന് നടന്നത്. ഇരു മോഡലുകൾക്കും സമാന സവിശേഷതകളാണുള്ളത്. ഷവോമി 11 ഐക്ക് 67 വാട്ട് ഫാസ്റ്റ് ചാർജിങാണുള്ളത്. ഹൈപ്പർ ചാർജ് മോഡലിലാണ് 120 വാട്ടുള്ളത്. എന്നാൽ ഇരുമോഡലുകളിലും 120 ഹെർഡ്‌സ് സൂപ്പർ അമലോഡ് ഡിസ്‌പ്ലേയാണുണ്ടാകുക. ഒക്ടാകോർ മീഡിയടെക് ഡൈമൻസിറ്റി 920 എസ്ഒസിയാണ് ഇവക്ക് കരുത്തേകുക. ഷവോമി 11 ഐ ഹൈപ്പർ ചാർജ് 5G റീബാഡ്ജ് ചെയ്‌തെത്തുന്ന റെഡ്മി നോട്ട് 11 പ്രോ പ്ലസ് ആണെന്ന് പറയേണ്ടിവരും.

ഷവോമി 11 ഐ ഹൈപ്പർ ചാർജ് 5Gയുടെ ആറു ജിബി റാമും 128 ജിബി സ്‌റ്റോറേജുമുള്ള മോഡലിന് ഇന്ത്യയിൽ 26,999 രൂപയാണ് വില. എട്ടു ജിബി + 128 ജിബി വേരിയൻറിന് 28,999 രൂപയും നൽകണം. ഷവോമി 11 ഐ 5Gക്ക് 24,999 രൂപയാണ് വില. ആറു ജിബി+ 128 ജിബി വേരിയൻറിനാണ് ഈ വില നൽകേണ്ടത്. എട്ടു ജിബി+128 മോഡലിന് 26,999 രൂപയാണ് ഈടാക്കുക. ഇരുമോഡലുകളും ജനുവരി 12മുതൽ ഇന്ത്യയിൽ വിൽപ്പന തുടങ്ങും. ഫ്‌ളിപ്പ്കാർട്ട്, എംഐ.കോം, എംഐ ഹോം സ്‌റ്റോറുകൾ, ഓഫ്‌ലൈൻ സ്‌റ്റോറുകൾ എന്നിവിടങ്ങളിൽ നിന്ന് മൊബൈലുകൾ വാങ്ങാനാകും.

ലോഞ്ചിങ് ഓഫറായി ഇരുമോഡലുകൾക്കും 1500 രൂപയുടെ പുതുവത്സര ഡിസ്‌കൗണ്ട് ലഭിക്കും. എസ്ബിഐ കാർഡുപയോഗിച്ച് വാങ്ങുമ്പോൾ 2500 രൂപ കാഷ്ബാക്കും ലഭിക്കും. റെഡ്മി ഉപയോഗിക്കുന്നവർക്ക് എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടായി 4000 രൂപ ലാഭിക്കാനാകും. ഷവോമി 11 ഐ ഹൈപ്പർ ചാർജ് 5G ക്ക് ഒപ്പം ലഭിക്കുന്ന അഡാപ്റ്റർ 3999 രൂപക്ക് തനിച്ച് വാങ്ങാനാകും. ഇവയുടെ ലഭ്യതയെ കുറിച്ച് പിന്നീട് അറിയിക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്.

ഒരു ടിബി വരെ ഉയർത്താവുന്ന സ്‌റ്റോറേജ് സംവിധാനവും ഉണ്ടാകും. ഫൈവ് ജി, ഫോർ ജി എൽടിഇ, വൈഫൈ സിക്‌സ്, ബ്ലൂടൂത്ത് വി 5.2, ജിപിഎസ്, എ ജിപിഎസ്, യുഎസ്ബി ടൈപ് സി പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്, ആക്‌സിലറോ മീറ്റർ, ആംബിയൻറ് ലൈറ്റ് സെൻസർ, ഗിറോസ്‌കേപ്, മാഗ്‌നേമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവയും മോഡലിലുണ്ടാകും. സൈഡിൽ ഫിംഗർ പ്രിൻറ് സെൻസറും സവിശേഷതയാണ്. ഡോൾബി അറ്റ്‌മോസ്- ഹൈ റെസ് ഓഡിയോ സർട്ടിഫിക്കേഷനുള്ള ഡ്യൂയൽ സ്പീക്കർ, 4500 ഡ്യൂയൽ സെൽ ലിഥിയം ബാറ്ററി എന്നിവ വേരിയൻറിന്റെ പ്രത്യേകതയാണ്.



Post a Comment

أحدث أقدم